ദുബായ് കെ.എം.സി.സിയുടെ നേതൃത്വത്തില്‍ കേരളത്തിലേക്ക് 33 ചാര്‍ട്ടേഡ് വിമാനങ്ങള്‍ സര്‍വീസ് നടത്തും. കെ.എം.സി.സി സ്വകാര്യ ട്രാവല്‍ ഏജന്‍സിയുമായി സഹകരിച്ച് ചാര്‍ട്ടര്‍ ചെയ്യുന്ന 43 വിമാനങ്ങളില്‍ 33 എണ്ണത്തിന് അംഗീകാരം ലഭിച്ചതായി പ്രസിഡന്റ് ഇബ്രാഹിം ഇളേറ്റില്‍ അറിയിച്ചു.
ആദ്യഘട്ടത്തിലെ മൂന്ന് വിമാനങ്ങള്‍ വ്യാഴം, വെള്ളി ദിവസങ്ങളിലായി ഷാര്‍ജയില്‍ നിന്ന് കോഴിക്കോടേക്ക് പുറപ്പെടും. അര്‍ഹരായ പത്തുപേര്‍ക്ക് വീതം ഓരോ വിമാനത്തിലും സൗജന്യ ടിക്കറ്റ് നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. മൂന്ന് വിമാനങ്ങളിലായി 185 വീതം യാത്രക്കാര്‍ ഉണ്ടാകും.
990 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. ഇന്ത്യന്‍ എംബസിയില്‍ റജിസ്റ്റ്ര്‍ ചെയ്തശേഷം കെഎംസിസിയില്‍ റജിസ്റ്റര്‍ ചെയ്തവരില്‍ നിന്നും മുന്‍ഗണനാക്രമത്തില്‍ തിരഞ്ഞെടുത്തവര്‍ക്കാണ് യാത്രാ അനുമതി. 30 സര്‍വീസുകള്‍ കണ്ണൂരിലേക്കും 10 എണ്ണം കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കുമായിരിക്കും.