തിരക്ക് കുറയ്ക്കാന്‍ സൈക്ലിങ് ട്രാക്കുകളുമായി ദുബായ്

തിരക്ക് കുറയ്ക്കാന്‍ സൈക്ലിങ് ട്രാക്കുകളുമായി ദുബായ്. അടുത്ത മാസം മുതല്‍ സൈക്ലിങ് ട്രാക്കുകള്‍ യാത്രക്കാര്‍ക്ക് വേണ്ടി തുറന്നു കൊടുക്കും. രാജ്യത്തെ പ്രധാനപ്പെട്ട മൂന്നു ഏരിയകളില്‍ താമസിക്കുന്നവര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. പദ്ധതിയുടെ ഭാഗമായി മുശ്രിഫ്, മിര്‍ദിഫ്, അല്‍ ഖവാനീജ് എന്ന സ്ഥലങ്ങളില്‍ സൈക്ലിങ് ട്രാക്കുകള്‍ ആരംഭിക്കും. ഇതിനു പുറമെ സൈക്കിളില്‍ സഞ്ചരിക്കുന്നവര്‍ക്കും കാല്‍നടയായി യാത്ര ചെയുന്നവര്‍ക്കും മാത്രമായി രണ്ടു പാലങ്ങളും നിര്‍മിച്ചിട്ടുണ്ട്.

പദ്ധതിയുടെ ആശയം ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെതാണ്. പദ്ധതിക്കു വേണ്ടി 6.7 കോടി ദിര്‍ഹമാണ് വിനയോഗിക്കുന്നത്. പദ്ധതി നടപ്പാക്കുന്നത് ദുബായ് റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയാണ്.

ദുബായിലെ ഗതാഗത തിരക്കാണ് പുതിയ പദ്ധതി തുടങ്ങാനുള്ള പ്രധാന കാരണം. ഇതിനു പുറമെ ദുബായില്‍ താമസിക്കുന്നവര്‍ക്ക് പദ്ധതി വഴി വ്യായമത്തിനുള്ള സൗകര്യം ലഭിക്കുമെന്നും അധികൃതര്‍ പ്രതിക്ഷീക്കുന്നു.