എമിറേറ്റ്‌സ് ഏഴ് നഗരങ്ങളിലേക്കു കൂടി പറക്കും

എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ഏഴ് നഗരങ്ങളിലേക്കു കൂടി സര്‍വീസ് ആരംഭിക്കുന്നു. ഇതോടെ എമിറേറ്റ്‌സ് സര്‍വീസ് പുനരാരംഭിച്ച നഗരങ്ങളുടെ എണ്ണം 48 ആകും. സുഡാന്‍ തലസ്ഥാനമായ ഖാര്‍തൂം, ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാന്‍, ജപ്പാനിലെ ഒസാക, നരീറ്റ, ഗ്രീസ് തലസ്ഥാനമായ ആതന്‍സ്, സൈപ്രസിലെ ലാര്‍നക, റോം എന്നിവിടങ്ങളിലേക്കണ് പുതിയ സര്‍വീസുകള്‍. ജൂലൈ 3 മുതല്‍ 8 വരെ തിയതികളിലാണ് സര്‍വീസുകള്‍.

കൊളംബോ, ഇസ്തംബുള്‍, ഓക് ലാന്‍ഡ്, ബെയ്‌റൂട്ട്, ബ്രസല്‍സ്, ഹാനോയ്, ഹോചുമിന്‍ സിറ്റി, ബാഴ്‌സലോന, വാഷിങ്ടന്‍ ഡിസി, ബഹ്‌റൈന്‍, മാഞ്ചസ്റ്റര്‍, സൂറിക്, വിയന്ന, ആംസ്റ്റര്‍ഡാം, കോപ്പന്‍ഹേഗന്‍, ഡബ്ലിന്‍, ന്യൂയോര്‍ക്ക് ജെഎഫ്‌കെ, സിയോള്‍, ക്വാലലംപുര്‍, സിംഗപ്പൂര്‍, ജക്കാര്‍ത്ത, തായ്‌പേയ്, ഹോങ്കോങ്, പെര്‍ത്ത്, ബ്രിസ്‌ബേന്‍, ലണ്ടന്‍ ഹീത്രോ, ഫ്രാങ്ക്ഫര്‍ട്ട്, പാരിസ്, മിലാന്‍, മഡ്രിഡ് തുടങ്ങിയ നഗരങ്ങളിലേക്കുള്ള സര്‍വീസ് എമിറേറ്റ്‌സ് നേരത്തെ പുനരാരംഭിച്ചിരുന്നു.

കോവിഡ് മുന്‍കരുതല്‍ നടപടികള്‍ പാലിച്ചുകൊണ്ടായിരിക്കും എമിറേറ്റ്സ് സേവനം. കോവിഡ് സുരക്ഷാ നടപടികള്‍ പൂര്‍ത്തിയാക്കാനുള്ളതിനാല്‍ യാത്രക്കാര്‍ 4 മണിക്കൂര്‍ മുന്‍പ് വിമാനത്താവളത്തില്‍ എത്തണം.

Latest Stories

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?