എമിറേറ്റ്സ് എയര്‍ലൈന്‍സില്‍ നിന്ന് ജീവനക്കാരെ പിരിച്ചു വിടുന്നെന്ന വാര്‍ത്തകള്‍ നിഷേധിച്ച് അധികൃതര്‍. ഇതു സംബന്ധിച്ച് ഒരു പ്രഖ്യാപനവും ഇതുവരെ നടത്തിയിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. ചെലവ് ചുരുക്കലിന്റെ ഭാഗമായി 30,000 പേരെ പിരിച്ചു വിടുമെന്ന് തരത്തില്‍ റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെയാണ് അധികൃതരുടെ വിശദീകരണം.
ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നത് സംബന്ധിച്ച് ഇതുവരെ അറിയിപ്പുകളൊന്നും നല്‍കിയിട്ടില്ല. അത്തരത്തിലുള്ള എന്തെങ്കിലും തീരുമാനമുണ്ടെങ്കില്‍ ഔദ്യോഗികമായി തന്നെ അറിയിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
അതേസമയം കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സര്‍വീസ് നിര്‍ത്തിയ എമിറേറ്റ്സ് ഉടന്‍ സര്‍വീസ് പുനരാരംഭിക്കും. ദുബായില്‍ നിന്ന് 21 മുതല്‍ എട്ട് രാജ്യങ്ങളിലെ ഒന്‍പത് നഗരങ്ങളിലേക്ക് വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് എമിറേറ്റ്സ് അറിയിച്ചു. ലണ്ടന്‍ ഹീത്രൂ, ഫ്രാങ്ക്ഫര്‍ട്ട്, പാരിസ്, മിലാന്‍, മഡ്രിഡ്, ഷിക്കാഗോ, ടൊറന്റോ, സിഡ്നി, മെല്‍ബണ്‍ എന്നിവിടങ്ങളിലേക്കാണ് സര്‍വീസുകള്‍ ആരംഭിക്കുന്നത്.