എമിറേറ്റ്‌സ് ലോട്ടോ നറുക്കെടുപ്പ്; ഭാഗ്യസമ്മാനം മലയാളികള്‍ക്ക്

എമിറേറ്റ്‌സ് ലോട്ടോ നറുക്കെടുപ്പില്‍ ഭാഗ്യസമ്മാനത്തിന് അര്‍ഹരായി മലയാളികള്‍. രണ്ട് മലയാളികളടക്കം 5 ഇന്ത്യക്കാര്‍ക്കും ഒരു യുഎഇ സ്വദേശി, ഒരു സിറിയന്‍ വംശജനുമാണ് 30 ലക്ഷത്തോളം രൂപ (1,42,857 ദിര്‍ഹം) വീതം ലഭിച്ചത്. 10 ലക്ഷം ദിര്‍ഹമുള്ള രണ്ടാം സമ്മാനം ഏഴു പേര്‍ പങ്കിട്ടെടുക്കുകയായിരുന്നു.

മലയാളികളായ മുനീര്‍ കുന്നത്ത്, അരുണ്‍ ഉണ്ണികൃഷ്ണപിള്ള എന്നിവരെയാണ് കോവിഡ് ദുരിത കാലത്ത് ഭാഗ്യം തേടിയെത്തിയത്. ഏറെ സന്തോഷമുണ്ടെന്നും സ്വന്തമായി ഒരു വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ ഇത് സഹായകമാകുമെന്നും മുനീര്‍ പറഞ്ഞു. ഈ സമ്മാനം കുടുംബത്തിന് താങ്ങാവുമെന്നുമായിരുന്നു അരുണിന്റെ പ്രതികരണം.

ഫത്‌വ മുഖേന അംഗീകരിക്കപ്പെട്ട മേഖലയിലെ ഒരേയൊരു സമ്മാന പദ്ധതി കൂടിയായ എമിറേറ്റ്‌സ് ലോട്ടോയില്‍ ഇപ്രാവശ്യവും 100 കോടിയിലേറെ രൂപ സ്വന്തമാക്കിയ ഒന്നാം സമ്മാനക്കാരനില്ല. ഏപ്രില്‍ 18നായിരുന്നു പ്രതിവാര എമിറേറ്റ്‌സ് ലോട്ടോ ആരംഭിച്ചത്. എല്ലാ ശനിയാഴ്ചയും രാത്രി 9ന് നടക്കുന്ന നറുക്കെടുപ്പ് www.emiratesloto.com എന്ന സൈറ്റില്‍ തത്സമയം കാണാം.

Latest Stories

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?