എമിറേറ്റ്‌സ് 21 മുതല്‍ സര്‍വീസ് തുടങ്ങും; ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സര്‍വീസ് നിര്‍ത്തിയ എമിറേറ്റ്‌സ് സര്‍വീസ് പുനരാരംഭിക്കുന്നു. ദുബായില്‍ നിന്ന് 21 മുതല്‍ എട്ട് രാജ്യങ്ങളിലെ ഒന്‍പത്  നഗരങ്ങളിലേക്ക് വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് എമിറേറ്റ്‌സ് അറിയിച്ചു. ലണ്ടന്‍ ഹീത്രൂ, ഫ്രാങ്ക്ഫര്‍ട്ട്, പാരിസ്, മിലാന്‍, മഡ്രിഡ്, ഷിക്കാഗോ, ടൊറന്റോ, സിഡ്‌നി, മെല്‍ബണ്‍ എന്നിവിടങ്ങളിലേക്കാണ് സര്‍വീസുകള്‍ ആരംഭിക്കുന്നത്. emirates.com വെബ്‌സൈറ്റില്‍ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു.

അതതു രാജ്യങ്ങള്‍ നിഷ്‌കര്‍ഷിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ക്കനുസരിച്ചു മാത്രമാണ് യാത്രക്കാരെ അനുവദിക്കുക. അകലം പാലിച്ചായിരിക്കും സീറ്റ് ക്രമീകരണം. ചെക്ക് ഇന്‍ കൗണ്ടറുകളില്‍ സുരക്ഷാ വേലികള്‍ സ്ഥാപിക്കുകയും ആളുകള്‍ തമ്മില്‍ ആവശ്യമായ അകലം പാലിക്കാനുള്ള തയ്യാറെടുപ്പുകളുണ്ടാക്കുകയും ചെയ്യും. വിമാനത്താവളത്തില്‍ എല്ലാ ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും കയ്യുറകളും മാസ്‌കുകളും നിര്‍ബന്ധമാണ്.

Read more

യാത്രക്കാര്‍ക്ക് ആവശ്യമായ പരിശോധനകള്‍ നിര്‍വഹിക്കാനുള്ള തയ്യാറെടുപ്പുകള്‍ ഇതിനകം ദുബായ് വിമാനത്താവളത്തില്‍ ചെയ്തിട്ടുണ്ട്. തെര്‍മല്‍ സ്‌കാനറുകള്‍ ഉപയോഗിച്ച് യാത്രക്കാരുടെയും ജീവനക്കാരുടേയും ശരീര താപ പരിശോധന നിര്‍വഹിക്കും.