വിസിറ്റ് വിസ കാലാവധി അവസാനിച്ചവര്‍ക്ക് രാജ്യം വിട്ടുപോകാനോ വിസ പുതുക്കാനോ ഒരു മാസത്തെ കാലാവധി കൂടി അനുവദിച്ച് യു.എ.ഇ. മാര്‍ച്ച് ഒന്നിനു ശേഷം വിസിറ്റ് വിസ കാലാവധി അവസാനിച്ചവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഓഗസ്റ്റ് 10 വരെയാണ് കാലാവധി സമയം.
ഒന്നു മുതല്‍ മൂന്നു മാസത്തേക്ക് വിസ പുതുക്കാം. ഓണ്‍ലൈന്‍ വഴി വിസ ലഭിക്കില്ല. ട്രാവല്‍ ഏജന്റുമാര്‍ മുഖേനയോ ടൈപ്പിംഗ് സെന്ററുകള്‍ വഴിയോ മാത്രമായിക്കും വിസ ലഭിക്കുക.
1700 ദിര്‍ഹമാണ് ഒരു മാസത്തെ വിസയ്ക്ക് ചാര്‍ജ്. മൂന്നു മാസത്തേക്ക് 2200 ദിര്‍ഹവും. രാജ്യം വിടാതെ വിസാ പുതുക്കുന്നതിനുള്ള തുകയായ 670 ദിര്‍ഹവും ചേര്‍ത്താണിത്.
വിസിറ്റ് വിസ കാലാവധി അവസാനിച്ചവര്‍ക്ക് പിഴ വരാതിരിക്കണമെങ്കില്‍ ഈ ഒരു മാസത്തിനുള്ളില്‍ രാജ്യം വിടുകയോ പുതിയ വിസ എടുക്കുകയോ വേണം. കാലാവധി കഴിഞ്ഞും തങ്ങുന്നവര്‍ക്ക് രാജ്യത്ത് പ്രതിദിനം നൂറു ദിര്‍ഹമാണ് പിഴ.