ഡീസല്‍ കണ്ടെയ്‌നര്‍ ദേഹത്ത് വീണതിനെ തുടര്‍ന്ന് ഇന്ത്യന്‍ തൊഴിലാളിക്ക് യുഎഇയില്‍ ദാരുണാന്ത്യം

ഡീസല്‍ കണ്ടെയ്‌നര്‍ ദേഹത്ത് വീണതിനെ തുടര്‍ന്ന് ഇന്ത്യന്‍ തൊഴിലാളിക്ക് യുഎഇയില്‍ ദാരുണാന്ത്യം. 27 കാരനായ ഇന്ത്യക്കാരനാണ് അപകടത്തില്‍ മരിച്ചത്. ഷാര്‍ജയിലെ ഖാലിദ് തുറമുഖത്ത് ഒരു ചെറിയ കപ്പലില്‍ നിന്ന് ചരക്ക് കയറ്റുന്നതിനിടെയാണ് സംഭവമുണ്ടായത്.

സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. സി.ഐ.ഡി, പെട്രോള്‍, റെസ്‌ക്യൂ ഡിപ്പാര്‍ട്ടുമെന്റിലെ ഓഫീസര്‍മാര്‍ ഉള്‍പ്പെടെ ജീവനക്കാരന്‍ മരണമടഞ്ഞ സ്ഥലത്തെത്തി പരിശോധന നടത്തി.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനായി ഫെറാന്‍സിക് ലാബിലേക്ക് മാറ്റിയിരിക്കുകയാണ്.