ഭാവി മുന്നില്‍ കണ്ടുള്ള നിക്ഷേപങ്ങളുണ്ടാവണം: ശൈഖ് ഹംദാന്‍

വലിയ പ്രതിനന്ധിയിലൂടെയാണ് ലോകം കടന്നു പോകുന്നതെങ്കിലും ഭാവി മുന്നില്‍ കണ്ടുള്ള നിക്ഷേപങ്ങളുണ്ടാവണമെന്ന് ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം. ഐക്യരാഷ്ട്ര സഭ ഓണ്‍ലൈന്‍ വഴി സംഘടിപ്പിച്ച ഗ്ലോബല്‍ ഡിജിറ്റല്‍ കോഓപറേഷന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“മൂന്ന് മാസമായി ലോകം നേരിടുന്നത് ചരിത്രത്തിലിതുവരെ നേരിട്ടില്ലാത്ത പ്രതിസന്ധിയാണ്. വെല്ലുവിളി നേരിടുന്നതിനൊപ്പം തന്നെ അതിനെ മറികടക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഭാവിയില്‍ ഏത് വെല്ലുവിളിയും നേരിടാന്‍ ലോകം തയാറാണ്. ഇപ്പോള്‍ എന്തുണ്ട് എന്നതിലല്ല കാര്യം. ഭാവി മുന്‍ നിര്‍ത്തിയുള്ള നിക്ഷേപങ്ങളാണ് വേണ്ടത്. ഈ വെല്ലുവിളികളെ നേരിടാന്‍ യു.എ.ഇയും പ്രതിജ്ഞാബദ്ധരാണ്.” ശൈഖ് ഹംദാന്‍ പറഞ്ഞു.

ഈ ദുരിത കാലത്ത് ലോകജനതയെ ഐക്യത്തോടെ ചേര്‍ത്തുപിടിക്കാനുള്ള ഐക്യരാഷ്ട്ര സഭയുടെ ശ്രമങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും മഹാമാരിയില്‍ പെട്ട് മരണപ്പെട്ടവരുടെ കുടുംബങ്ങളെ ദുഃഖം അറിയിക്കുന്നു എന്നും അദ്ദേഹം യോഗത്തില്‍ സംസാരിച്ച് പറഞ്ഞു.

Latest Stories

"ഞാൻ വിരമിക്കൽ മത്സരം വേണ്ടെന്ന് വെച്ചതിന് ഒറ്റ കാരണമേ ഒള്ളു"; വമ്പൻ വെളിപ്പെടുത്തലുമായി രവിചന്ദ്രൻ അശ്വിൻ

15കാരിയെ വിവാഹം ചെയ്‌തെന്ന് വിശ്വസിപ്പിച്ച് പീഡിപ്പിച്ചു; ഇലന്തൂർ സ്വദേശിയും ഒത്താശ ചെയ്ത അമ്മയും അറസ്റ്റിൽ

ഇപ്പോൾ നിക്ഷേപിച്ചാൽ 68 മാസത്തിൽ ഇരട്ടിയാക്കാം; നിക്ഷേപകർക്ക് സുവർണാവസരവുമായി ഐസിഎൽ

ബ്ലാസ്റ്റേഴ്‌സ് എന്ന സുമ്മാവ; മധ്യനിരയിലേക്ക് പുതിയ ഒരു താരം കൂടെ

ജനിച്ച രാജ്യത്തിന് വേണ്ടി കളിച്ചില്ല, പകരം കളത്തിൽ ഇറങ്ങിയത് രണ്ട് രാജ്യങ്ങൾക്ക് വേണ്ടി; അപൂർവ റെക്കോഡ് നോക്കാം

'മറ്റേതൊരു രാജ്യത്തായിരുന്നെങ്കിലും അറസ്റ്റിലായേനേ'; ആര്‍എസ്എസ് മേധാവിയുടെ അയോധ്യ സ്വാതന്ത്ര്യ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി

വനംനിയമ ഭേദഗതി ഉപേക്ഷിച്ച് സർക്കാർ; നിയമങ്ങൾ മനുഷ്യന് വേണ്ടിയെന്ന് മുഖ്യമന്ത്രി

ആന്‍ഡ്രിയക്ക്‌ കവിളില്‍ നല്ലൊരു അടി കൊടുത്തു, എല്ലാം കൈയ്യീന്ന് പോയി.. പിന്നീട് സോറി പറഞ്ഞു: ഷെയ്ന്‍ നിഗം

ഗോപന്റെ മരണ സര്‍ട്ടിഫിക്കറ്റ് എവിടെ? കല്ലറ തുറന്ന് പരിശോധിക്കാന്‍ പൊലീസിന് അധികാരമുണ്ടെന്ന് ഹൈക്കോടതി

ടീമിലെ ഒറ്റുകാരൻ രോഹിതും കോഹ്‌ലിയും അല്ല, അത് അവൻ; ഒടുവിൽ പേര് സ്ഥിതീകരിച്ച് ഗംഭീർ