കൃത്യമായി ശമ്പളം നൽകിയില്ല; ഒമ്പത് കമ്പനികൾക്കെ്എതിരെ നടപടിയെടുത്ത് ഒമാൻ

തൊഴിലെടുക്കുന്ന ഏതൊരാളുടേയും അവകാശമാണ് കൃത്യമായി കൂലി ലഭിക്കുക എന്നത്. അത് ലഭിക്കാതെ വന്നാൽ തൊഴിലാളിക്ക് നിയമസഹായം തേടാവുന്നതാണ്. തൊഴിൽ നിയമങ്ങൾ ഏറെ കർശനമായ ഒമാനിൽ നിന്ന് ഇപ്പോൾ പുറത്തുവരുന്ന വാർത്ത തൊഴിലാളികൾക്ക് ആശ്വാസം പകരുന്നതാണ്.

ജീവനക്കാര്‍ക്ക് കൃത്യസമയത്ത് ശമ്പളം നൽകാതിരുന്ന ഒന്‍പത് കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിച്ചിരിക്കുകയാണ് ഒമാന്‍ തൊഴില്‍ മന്ത്രാലയം. നിയമ പ്രകാരമുള്ള തുടര്‍ നടപടികള്‍ സ്ഥാപനങ്ങള്‍ക്കെതിരെ സ്വീകരിക്കാന്‍ പബ്ലിക് പ്രോസിക്യൂഷനോട് മന്ത്രാലയം ആവശ്യപ്പെട്ടു.

ഒമാന്‍ തൊഴില്‍ മന്ത്രാലത്തിന് കീഴിലുള്ള ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ലേബര്‍ വെല്‍ഫെയര്‍, ഇന്‍സ്‍പെക്ഷന്‍ വകുപ്പ് സ്ഥാപനങ്ങളില്‍ നടത്തി. പരിശോധനയിലാണ് ശമ്പള പ്രശ്നം കണ്ടെത്തിയത്. ഉടനടി തന്നെ കമ്പനികൾക്കെതിരെ നടപടി എടുക്കുകയായിരുന്നു.

Read more

രാജ്യത്തെ തൊഴില്‍ നിയമത്തിലെ 51-ാം വകുപ്പിലാണ് കൃത്യമായ ശന്രള വിതരണത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്. ഇത് പ്രകാരം
തൊഴിലാളികള്‍ക്ക് കൃത്യസമയത്ത് ശമ്പളം വിതരണം ചെയ്യുന്നത് സംബന്ധിച്ച് സ്ഥാപനങ്ങള്‍ വീഴ്ച വരുത്തിയത് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. തൊഴില്‍ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.