ബുര്‍ജ് ഖലീഫയെക്കാള്‍ ഉയരത്തില്‍ പണിയുന്ന കെട്ടിടം പൂര്‍ത്തീകരണത്തിന്റെ അവസാനഘട്ടങ്ങളിലാണ്. നിര്‍മ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ പുതിയ ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമാണ് ബുര്‍ജ് ഖലീഫ.
ദുബായ് മീഡിയാ ഓഫീസാണ് കെട്ടിടത്തിന്റെ ആകാശദൃശ്യം പുറത്തുവിട്ടത്. കഴിഞ്ഞ വര്‍ഷത്തിലാണ് കെട്ടിടത്തിന്റെ നിര്‍മ്മാണം തുടങ്ങിയത്.
2020 ഓടെ കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാകും എന്നാണ് കരുതപ്പെടുന്നത്. ദുബായ് ക്രീക്കിലെ സെന്റര്‍പീസ് കെട്ടിടമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ഈ കെട്ടിടത്തിന്റെ ഫൗണ്ടേഷന്‍ വര്‍ക്കുകള്‍ റെക്കോര്‍ഡ് വേഗത്തിലാണ് പൂര്‍ത്തിയാക്കിയത്.
ഇന്ന് ബുര്‍ജ് ഖലീഫ എങ്ങനെ അറിയപ്പെടുന്നോ അതുപോലെ തന്നെ പുതിയ കെട്ടിടവും അറിയപ്പെടുമെന്നാണ് കരുതുന്നത്. സ്പാനിഷ് ആര്‍ക്കിടെക്ടായ സാന്റിയാഗോ കലാട്രാവാ വാള്‍സാണ് കെട്ടിടം ഡിസൈന്‍ ചെയ്തിരിക്കുന്നത്.
ബുര്‍ജ് ഖലീഫാ, മറീനാ 101, പ്രിന്‍സസ് ടവര്‍, 23 മറീന, എലീറ്റ് റെസിഡന്‍സ് എന്നിവയാണ് നിലവില്‍ ദുബായിയിലുള്ള ഉയരംകൂടിയ കെട്ടിടങ്ങള്‍.