ദുബായിലെ ഈ കെട്ടിടം ബുര്‍ജ് ഖലീഫയെക്കാള്‍ ഉയരത്തിലാണ്

ബുര്‍ജ് ഖലീഫയെക്കാള്‍ ഉയരത്തില്‍ പണിയുന്ന കെട്ടിടം പൂര്‍ത്തീകരണത്തിന്റെ അവസാനഘട്ടങ്ങളിലാണ്. നിര്‍മ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ പുതിയ ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമാണ് ബുര്‍ജ് ഖലീഫ.

ദുബായ് മീഡിയാ ഓഫീസാണ് കെട്ടിടത്തിന്റെ ആകാശദൃശ്യം പുറത്തുവിട്ടത്. കഴിഞ്ഞ വര്‍ഷത്തിലാണ് കെട്ടിടത്തിന്റെ നിര്‍മ്മാണം തുടങ്ങിയത്.

2020 ഓടെ കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാകും എന്നാണ് കരുതപ്പെടുന്നത്. ദുബായ് ക്രീക്കിലെ സെന്റര്‍പീസ് കെട്ടിടമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ഈ കെട്ടിടത്തിന്റെ ഫൗണ്ടേഷന്‍ വര്‍ക്കുകള്‍ റെക്കോര്‍ഡ് വേഗത്തിലാണ് പൂര്‍ത്തിയാക്കിയത്.

ഇന്ന് ബുര്‍ജ് ഖലീഫ എങ്ങനെ അറിയപ്പെടുന്നോ അതുപോലെ തന്നെ പുതിയ കെട്ടിടവും അറിയപ്പെടുമെന്നാണ് കരുതുന്നത്. സ്പാനിഷ് ആര്‍ക്കിടെക്ടായ സാന്റിയാഗോ കലാട്രാവാ വാള്‍സാണ് കെട്ടിടം ഡിസൈന്‍ ചെയ്തിരിക്കുന്നത്.

ബുര്‍ജ് ഖലീഫാ, മറീനാ 101, പ്രിന്‍സസ് ടവര്‍, 23 മറീന, എലീറ്റ് റെസിഡന്‍സ് എന്നിവയാണ് നിലവില്‍ ദുബായിയിലുള്ള ഉയരംകൂടിയ കെട്ടിടങ്ങള്‍.

Latest Stories

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍