യുഎഇയിലെ പരിഷ്‌കരിച്ച തൊഴില്‍ നിയമങ്ങള്‍ മലയാളത്തില്‍ ലഭ്യമാക്കി നോര്‍ക്കാ റൂട്സ്. തൊഴില്‍ നിയമങ്ങളുടെ മലയാള പരിഭാഷ നോര്‍ക്ക വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
സ്വകാര്യ മേഖലയില്‍ ഉള്‍പ്പെടെ തൊഴില്‍ ബന്ധങ്ങളില്‍ പ്രതിഫലിക്കുന്ന മാറ്റങ്ങളാണ് പുതിയ നിയമങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പാര്‍ട്ട് ടൈം ജോലി, താല്‍ക്കാലിക ജോലി, ഫ്ലെക്സിബിള്‍ ജോലി, ഫ്രീലാന്‍സിംഗ്, പങ്കുവെച്ച് നിര്‍വഹിക്കാവുന്ന ജോലികള്‍, സ്വയം തൊഴില്‍ തുടങ്ങിയ പുതിയ ജോലി മാതൃകകള്‍ നിയമത്തിന്റെ ഭാഗമായി അവതരിപ്പിക്കും.
പുതിയ നിയമപ്രകാരം, തൊഴിലുടമകള്‍ക്ക് ജീവനക്കാരുടെ ഔദ്യോഗിക രേഖകള്‍ കണ്ടുകെട്ടാനോ, കൂടാതെ ജോലി കാലാവധി അവസാനിച്ചതിന് ശേഷം തൊഴിലാളികളെ രാജ്യം വിടാന്‍ നിര്‍ബന്ധിക്കാനോ പാടില്ല എന്ന് പുതിയ വ്യവസ്ഥയില്‍ നിഷ്‌കര്‍ഷിക്കുന്നു. റിക്രൂട്ട്മെന്റിന്റേയും തൊഴിലിന്റേയും ഫീസും ചെലവുകളും തൊഴിലുടമ തന്നെ വഹിക്കുകയും വേണം. സ്വകാര്യമേഖലയില്‍ പ്രസവാവധി ഉള്‍പ്പെടെയുള്ള അവധികളിലും നിരവധി മാറ്റങ്ങളാണ് വന്നിരിക്കുന്നതെന്ന്’ അദ്ദേഹം വ്യക്തമാക്കി.
Read more
തൊഴിലിടങ്ങളില്‍ നിലനില്‍ക്കുന്ന വിവേചനങ്ങള്‍ അവസാനിപ്പിക്കുന്നതിനാവശ്യമായ നിയന്ത്രണങ്ങളും പുതിയ നിയമങ്ങളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. യു.എ.ഇയില്‍ തൊഴില്‍ ചെയ്യുന്ന മലയാളികളുടെ അറിവിലേയ്ക്കായി പുതിയ നിയമങ്ങള്‍ മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തി നോര്‍ക്ക റൂട്ട്സിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഎഇയിലെ തൊഴില്‍ നിയമങ്ങള്‍ മലയാളത്തില്‍ വായിക്കാം.. ഇവിടെ ക്ലിക്ക് ചെയ്യുക.