UAE

യുഎഇയിലെ പരിഷ്‌കരിച്ച തൊഴില്‍ നിയമങ്ങള്‍ മലയാളത്തില്‍ ലഭ്യമാക്കി നോര്‍ക്ക റൂട്ട്‌സ്

യുഎഇയിലെ പരിഷ്‌കരിച്ച തൊഴില്‍ നിയമങ്ങള്‍ മലയാളത്തില്‍ ലഭ്യമാക്കി നോര്‍ക്കാ റൂട്സ്. തൊഴില്‍ നിയമങ്ങളുടെ മലയാള പരിഭാഷ നോര്‍ക്ക വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

സ്വകാര്യ മേഖലയില്‍ ഉള്‍പ്പെടെ തൊഴില്‍ ബന്ധങ്ങളില്‍ പ്രതിഫലിക്കുന്ന മാറ്റങ്ങളാണ് പുതിയ നിയമങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പാര്‍ട്ട് ടൈം ജോലി, താല്‍ക്കാലിക ജോലി, ഫ്ലെക്സിബിള്‍ ജോലി, ഫ്രീലാന്‍സിംഗ്, പങ്കുവെച്ച് നിര്‍വഹിക്കാവുന്ന ജോലികള്‍, സ്വയം തൊഴില്‍ തുടങ്ങിയ പുതിയ ജോലി മാതൃകകള്‍ നിയമത്തിന്റെ ഭാഗമായി അവതരിപ്പിക്കും.

പുതിയ നിയമപ്രകാരം, തൊഴിലുടമകള്‍ക്ക് ജീവനക്കാരുടെ ഔദ്യോഗിക രേഖകള്‍ കണ്ടുകെട്ടാനോ, കൂടാതെ ജോലി കാലാവധി അവസാനിച്ചതിന് ശേഷം തൊഴിലാളികളെ രാജ്യം വിടാന്‍ നിര്‍ബന്ധിക്കാനോ പാടില്ല എന്ന് പുതിയ വ്യവസ്ഥയില്‍ നിഷ്‌കര്‍ഷിക്കുന്നു. റിക്രൂട്ട്മെന്റിന്റേയും തൊഴിലിന്റേയും ഫീസും ചെലവുകളും തൊഴിലുടമ തന്നെ വഹിക്കുകയും വേണം. സ്വകാര്യമേഖലയില്‍ പ്രസവാവധി ഉള്‍പ്പെടെയുള്ള അവധികളിലും നിരവധി മാറ്റങ്ങളാണ് വന്നിരിക്കുന്നതെന്ന്’ അദ്ദേഹം വ്യക്തമാക്കി.

തൊഴിലിടങ്ങളില്‍ നിലനില്‍ക്കുന്ന വിവേചനങ്ങള്‍ അവസാനിപ്പിക്കുന്നതിനാവശ്യമായ നിയന്ത്രണങ്ങളും പുതിയ നിയമങ്ങളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. യു.എ.ഇയില്‍ തൊഴില്‍ ചെയ്യുന്ന മലയാളികളുടെ അറിവിലേയ്ക്കായി പുതിയ നിയമങ്ങള്‍ മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തി നോര്‍ക്ക റൂട്ട്സിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഎഇയിലെ തൊഴില്‍ നിയമങ്ങള്‍ മലയാളത്തില്‍ വായിക്കാം.. ഇവിടെ ക്ലിക്ക് ചെയ്യുക.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ