ഷാര്‍ജ സെന്‍ട്രല്‍ സൂക്ക് വീണ്ടും തുറന്നു; കര്‍ശന നിബന്ധനകള്‍

കോവിഡ് പശ്ചാത്തലത്തില്‍ അടച്ചിരുന്ന ഷാര്‍ജ സെന്‍ട്രല്‍ സൂക്ക് വീണ്ടും തുറന്നു. പാലിക്കേണ്ട കര്‍ശനമായ പ്രതിരോധ നടപടികളും ആരോഗ്യ ആവശ്യകതകളും വ്യക്തമാക്കിയതിനു ശേഷമാണ് പ്രവര്‍ത്തനം തുടങ്ങിയത്. പ്രതിരോധ നടപടികള്‍ പാലിക്കുന്നത് ഉറപ്പാക്കാന്‍ മുനിസിപ്പാലിറ്റി മാര്‍ക്കറ്റിനുള്ളിലെ സുരക്ഷാഗാര്‍ഡുകളെയും ഇന്‍സ്‌പെക്ടര്‍മാരെയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

എല്ലാ പ്രവേശന കവാടങ്ങളിലും ഉപഭോക്താക്കളുടെ താപനില പരിശോധിക്കാനും അവര്‍ക്ക് സാനിറ്റൈസറുകള്‍ നല്‍കുവാനും നിര്‍ദ്ദേശമുണ്ട്. കടകള്‍ക്കു മുന്നിലും വഴിയിലും തറയില്‍ അടയാളങ്ങള്‍ സ്ഥാപിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും ഷോപ്പര്‍മാര്‍ക്കിടയില്‍ മതിയായ സുരക്ഷിത ഇടം നിലനിര്‍ത്തുന്നതും ഉള്‍പ്പെടുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കും.

Read more

സ്ഥാപനങ്ങള്‍ നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ ഷാര്‍ജ സാമ്പത്തിക വികസന വകുപ്പുമായി സഹകരിച്ച് ദിവസേന പരിശോധന നടത്തും. ആവശ്യമായ നടപടിക്രമങ്ങള്‍ പാലിക്കാന്‍ ഷോപ്പര്‍മാര്‍ക്കും ജീവനക്കാര്‍ക്കും ബോധവത്കരണ പോസ്റ്ററുകള്‍ വിതരണം ചെയ്തിട്ടുണ്ട്.