ഷാര്‍ജയും ആരാധനാലയങ്ങള്‍ തുറക്കുന്നു; ഒരുക്കങ്ങള്‍ തുടങ്ങി

കോവിഡ് പ്രതിസന്ധിമൂലം രണ്ടരമാസത്തോളമായി അടഞ്ഞു കിടക്കുന്ന പള്ളികള്‍ തുറക്കാനാനുള്ള ഒരുങ്ങള്‍ തുടങ്ങി ഷാര്‍ജ. ഔദ്യോഗികമായ ഉത്തരവ് വന്നില്ലെങ്കിലും പള്ളികള്‍ അണുവിമുക്തമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. കര്‍ശന വ്യവസ്ഥകളോടെ ആയിരിക്കും പള്ളികള്‍ തുറക്കുക.

വിശ്വാസികള്‍ തമ്മില്‍ രണ്ടു മീറ്റര്‍ അകലത്തിലായിരിക്കണം നില്‍ക്കേണ്ടത്. ഇതനുസരിച്ചായിരിക്കും മസ്ജിദുകളില്‍ നമസ്‌കാര വരികള്‍ ക്രമീകരിക്കുക. മാസ്‌ക് ധരിച്ചായിരിക്കണം ഓരോരുത്തരും പള്ളിയില്‍ എത്തണ്ടത്. കുട്ടികള്‍ക്ക് പള്ളിയില്‍ പ്രവേശനം അനുവദിക്കില്ല.

സ്ത്രീ സുരക്ഷയില്‍ ഊന്നി പള്ളികളിലെ വനിതാ പ്രാര്‍ഥനാമുറികള്‍ തുറക്കുകയില്ല. ആരാധനാലയങ്ങളിലെ കുടിവെള്ള വിതരണവും തല്‍ക്കാലമുണ്ടാകില്ല.