സുഹൃത്തുക്കളോടൊപ്പം ആഴക്കടലില്‍ നീന്തിയും മീന്‍പിടിച്ചും ദുബായ് കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ഷെയ്ഖ് ഹംദാന്‍ തന്നെയാണ് ഈ വീഡിയോ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്. വീഡിയോ ഇതിനോടകം വൈറലായിട്ടുണ്ട്.
കടലില്‍ നീന്തുന്നതാണ് വീഡിയോയില്‍ മനോഹമരമായി പകര്‍ത്തിയിട്ടുള്ളത്. ആഴക്കടലില്‍ നീന്തിത്തുടിക്കുന്നതും വലിയ മത്സ്യങ്ങള്‍ പിടിച്ചുനില്‍ക്കുന്നതുമായ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.
https://www.instagram.com/p/Bvl793sAwaY/?utm_source=ig_web_copy_link