Connect with us

UAE LIVE

അബുദാബിയുടെ ഹൃദയതുടിപ്പായി അരനൂറ്റാണ്ട്, മലയാളി ഡോക്ടര്‍ക്കു ഏറ്റവും വലിയ സിവിലിയന്‍ പുരസ്‌കാരം നല്‍കി യുഎഇ

, 1:48 pm

ചരിത്രം തിരുത്തിയ മലയാളി ഡോക്ടറുടെ സേവനത്തിനു സ്‌നേഹം നല്‍കി ആദരിച്ച് യുഎഇ. അബുദാബിയുടെ ഹൃദയതുടിപ്പായി 51 വര്‍ഷമായി സേവനം അനുഷ്ഠിക്കുന്ന ഡോ. ജോര്‍ജ് മാത്യുവിനെയാണ് ഏറ്റവും വലിയ സിവിലിയന്‍ പുരസ്‌കാരം നല്‍കി അബുദാബി ആദരിച്ചത്. ഇതാദ്യമായിട്ടാണ് ഒരു ഇന്ത്യക്കാരനു ഇത്തരം ഒരു പുരസ്‌കാരം ലഭിക്കുന്നത്.

നിറസ്വപന്ങ്ങളുമായി കടല്‍കടന്നെത്തിയ മലയാളി ഡോക്ടറെ സ്‌നേഹിച്ച് കൂടെ നിര്‍ത്തിയത് അബുദാബി രാജകുടുംബമായിരുന്നു. ഡോക്ടറുടെ പ്രതിഭ മനസിലാക്കിയ യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ അദ്ദേഹവുമായി സവിശേഷമായ വ്യക്തിബന്ധം സ്ഥാപിച്ചു.

എന്തു വിഷയത്തിലും ഡോക്ടര്‍ക്ക് ധൈര്യം പൂര്‍വം സമീപിക്കാവുന്ന വ്യക്തിയായിരുന്നു ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍. അദ്ദേഹം അന്തരിച്ചിട്ടും ആ വ്യക്തിബന്ധം തുടര്‍ന്ന് കാത്തുസൂക്ഷിക്കുകയാണ് രാജകുടുംബം.

യുഎഇ പരാധീനതകളുടെ നടുവില്‍ നില്‍ക്കുന്ന 1967 മേയ് 13 നാണ് ഡോ. ജോര്‍ജ് മാത്യു അബൂദാബിയിലെത്തുന്നത്. നല്ല റോഡുകളില്ല, ജലസേചന പദ്ധതികള്‍ പോലും കാര്യക്ഷമായിട്ടില്ല, വൈദ്യുതിയുമില്ല കഷ്ടത നിറഞ്ഞ രാജ്യം പുരോഗതിയുടെ പടവുകള്‍ കീഴടക്കുമ്പോള്‍ ഒരു ജനതയുടെ ആരോഗ്യത്തിനു കാവലാളായി ഡോ. ജോര്‍ജ് മാത്യു ഉണ്ടായിരുന്നു. ഡോക്ടറുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മനസിലാക്കിയ രാജകുടുംബം അല്‍ഐനില്‍ ആരോഗ്യ ഡിപാര്‍ട്‌മെന്റിന്റെ ചുമതല നല്‍കി. അബുദാബിയുടെ ആരോഗ്യ രംഗത്തെ പുത്തന്‍ മുന്നേറ്റത്തിനു ഇതു കാരണമായി മാറി.

വര്‍ഷങ്ങള്‍ക്ക് ശേഷം അല്‍ഐന്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ചികില്‍സാസംവിധാനങ്ങളുള്ള നഗരമായി തലയുര്‍ത്തി നില്‍ക്കുന്നതിന് പിന്നില്‍ ഡോ. ജോര്‍ജ് മാത്യുവിന്റെ പങ്ക് നിസ്തുലമാണ്. അല്‍ഐന്‍ ഡിസ്ട്രിക്ടിന്റെ മെഡിക്കല്‍ ഡയറക്ടര്‍ എന്ന നിലയില്‍ 34 വര്‍ഷം അദ്ദേഹം നല്‍കിയ സേവനത്തെ ഏറെ ആദരപൂര്‍വമാണ് യുഎഇ കാണുന്നത്. സേവന മികവ് പരിഗണിച്ച് മലയാളി ഡോക്ടറെ 2004ല്‍ പൗരത്വം നല്‍കി 2004ല്‍ ഷെയ്ഖ് സായിദ് ആദരിച്ചിരുന്നു.

അപൂര്‍വമായി മാത്രം വിദേശികള്‍ക്ക് പൗരത്വം നല്‍കുന്ന യുഎഇയില്‍ പ്രതിഭ കൊണ്ട് മാത്രം ഇടം നേടിയ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പഴയ എംബിബിഎസുകാരന്‍ ഇന്ന് അബുദാബി രാജകുടുംബത്തിന്റെ ഡോക്ടറാണ്. ഇംഗ്ലണ്ടില്‍ നിന്നും തുടര്‍പഠനം നടത്തിയ ഡോക്ടറുടെ ഭാര്യ തിരുവല്ല കാവുംഭാഗം കാഞ്ഞിരക്കാട്ട് വല്‍സയാണ്

Don’t Miss

MEDIA3 mins ago

‘അംബാനിഫിക്കേഷനെ’ കടത്തിവെട്ടി പീപ്പിള്‍ ടിവി, ബാര്‍ക് റേറ്റിങ്ങില്‍ നാലാം സ്ഥാനത്ത്, ന്യൂസ് 18 കേരളയും, റിപ്പോര്‍ട്ടറും, ജനവും മംഗളവും കളത്തില്‍ ഇല്ല

മലയാളം ന്യൂസ് ചാനലുകളില്‍ സിപിഎം അധീനതയിലുള്ള കൈരളി പീപ്പിളിന് പ്രേക്ഷകരുടെ എണ്ണത്തില്‍ വന്‍ കുതിച്ചു ചാട്ടം. ഈ വര്‍ഷത്തെ പതിനൊന്നാം ആഴ്ചയിലെ കണക്കനുസരിച്ച് പീപ്പിള്‍ ടിവി കുത്തക...

YOUR HEALTH22 mins ago

‘വെറുമൊരു ജലദോഷമല്ലേ…കാര്യമാക്കിയില്ല’; യുവതിക്ക് നഷ്ടമായത് കൈകളും കാലുകളും

ചെറിയ ഒരു ജലദോഷം വന്നാല്‍ അത്ര കാര്യമായെടുക്കാതെ അവഗണിച്ചു കളയുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. എന്നാല്‍ അതൊന്നും നിസാരമായി കാണരുതെന്ന് തെളിയിക്കുന്നതാണ്‌ അമേരിക്കകാരിയായ ടിഫാനി കിങിയുടെ അനുഭവ കഥ. ചെറിയ...

KERALA24 mins ago

‘വയല്‍കിളി’കളെ പ്രതിരോധിക്കാന്‍ സിപിഎമ്മിന്റെ ‘നാടിന് കാവല്‍; കീഴാറ്റൂരില്‍നിന്ന് തളിപ്പറമ്പിലേക്ക് മാര്‍ച്ച് തുടങ്ങി

വയല്‍ക്കിളികള്‍ക്ക് ബദല്‍സമരം പ്രഖ്യാപിച്ച സിപിഎം കീഴാറ്റൂരില്‍നിന്ന് തളിപ്പറമ്പിലേക്ക് മാര്‍ച്ച് തുടങ്ങി. മാര്‍ച്ചിന്റെ തുടര്‍ച്ചയായി കീഴാറ്റൂരില്‍ സ്വന്തം സമരപ്പന്തല്‍ കെട്ടാനും സിപിഎം തീരുമാനിച്ചിട്ടുണ്ട്. സി.പി.എമ്മിന്റെ ‘നാടിന് കാവല്‍’ സമരം...

FOOTBALL35 mins ago

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പൂതി നടക്കില്ല: തുറന്നടിച്ച് ഇതിഹാസ താരം

റയല്‍ മാഡ്രിഡില്‍ നിന്നും വെയില്‍സ് താരം ഗെരത് ബെയിലിനെ സ്വന്തമാക്കാനുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ നീക്കം വെറുതെയാണെന്ന് വെയില്‍സ് പരിശീലകനും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഇതിഹാസ താരവുമായിരുന്ന റ്യാന്‍ ഗിഗ്‌സ്....

KERALA37 mins ago

ജയിലില്‍ പെണ്‍കുട്ടിയുമായി ആകാശ് തില്ലങ്കേരിയുടെ കൂടിക്കാഴ്ച്ച ചട്ടങ്ങള്‍ മറികടന്ന്‌; അന്വേഷണത്തിന് ഉത്തരവ്

ജയില്‍ ചട്ടങ്ങള്‍ മറികടന്ന ശുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിക്ക്‌ പെണ്‍കുട്ടിയുമായി 12 മണിക്കൂര്‍ കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കിയെന്ന പരാതിയില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. മധ്യമേഖലാ ജയില്‍...

CRICKET41 mins ago

ബാംഗ്ലൂരിന് പണികൊടുത്ത് കോഹ്‌ലി ; ക്ലബ്ബിന് നഷ്ടം 11 കോടി

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി കാരണം റോയല്‍ ചലഞ്ചേഴ്‌സിന് നഷ്ടം 11 കോടി രൂപ. പ്രമുഖ വെബ്സൈറ്റായ ഗോഐബിപോ ഡോട്ട് കോമുമായുള്ള കരാറില്‍ നിന്ന് കോഹ്‌ലി പിന്മാറുകയായിരുന്നു....

INTERVIEW54 mins ago

പുരസ്‌കാരം എന്നാല്‍ സിനിമയ്ക്ക് തിയേറ്ററില്‍ ഗുണമൊന്നുമില്ല: സനല്‍കുമാര്‍ ശശിധരന്‍ അഭിമുഖം

അനീഷ് മാത്യു ഇന്ത്യയിലെ സിനിമാ സദസ്സുകളില്‍ മുഴുവന്‍ ചര്‍ച്ചയായ ഒന്നാണ് സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത എസ്. ദുര്‍ഗ. സെക്‌സി ദുര്‍ഗ എന്നായിരുന്നു പേരെങ്കിലും സെന്‍സര്‍ ബോര്‍ഡിന്റെ...

AUTOMOBILE1 hour ago

ഓഫ് റോഡ് റൈഡില്‍ എന്‍ഫീല്‍ഡ് പുലിക്കുട്ടിക്ക് ‘ശ്വാസംമുട്ടി’; കയറ്റത്തില്‍ കിടന്ന് നട്ടം തിരിയുന്ന ഹിമാലയന്റെ വീഡിയോ വൈറല്‍

റോയല്‍ എന്‍ഫീല്‍ഡെന്നാല്‍ ആരാധകര്‍ക്ക് ബുള്ളറ്റാണ്. അതിപ്പോള്‍ 350 സിസി ക്ലാസിക്കായാലും സിസി കൂടിയ തണ്ടര്‍ബേര്‍ഡായാലും ബുള്ളറ്റ് എന്ന ഒറ്റപ്പേരില്‍ ഒതുങ്ങും. ബുള്ളറ്റ് എന്ന ലേബലില്‍ നിന്ന് മാറി...

NATIONAL1 hour ago

‘ഒരു വ്യക്തിയുടെ ബുദ്ധിശൂന്യത കാരണം ജീവന്‍ നഷ്ടമായവരെ ഞങ്ങള്‍ ഓര്‍ക്കുന്നു’; നോട്ടു നിരോധനത്തിന്റെ അഞ്ഞൂറാം ദിനത്തില്‍ മോദിക്കതിരെ കോണ്‍ഗ്രസിന്റെ രൂക്ഷവിമര്‍ശനം

നോട്ട് നിരോധനത്തിന്റെ അഞ്ഞൂറാം ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്ത്. ട്വിറ്ററിലാണ് കോണ്‍ഗ്രസ് മോദിയെ പരിഹസിച്ച് രംഗത്തു വന്നിരിക്കുന്നത്. ഇന്ന് ഇന്ത്യന്‍ ചരിത്രത്തിലെ...

CRICKET2 hours ago

പരിക്ക്: റോയല്‍ ചലഞ്ചേഴ്‌സില്‍ നിന്നും സൂപ്പര്‍ താരം പുറത്ത്; പകരം പുതിയ താരം

പരിക്കിനെ തുടര്‍ന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു താരം നഥാന്‍ കൗള്‍ട്ടര്‍ ഐപിഎല്‍ 11ാം എഡിഷനില്‍ കളിക്കില്ല. പകരം ന്യൂസിലാന്‍ഡ് ഓള്‍റൗണ്ടര്‍ കൊറെ ആന്‍ഡേഴ്‌സണെ ബെംഗളൂരു ടീമിലെത്തിച്ചു. ഇതുസംബന്ധിച്ച്...