പ്രവാസികൾക്ക് വൻ തിരിച്ചടി; ‍ഡെലിവറി ജോലികൾ സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്താൻ സൗദി അറേബ്യ

ഗൾഫ് രാജ്യങ്ങളിൽ ജോലിചെയ്ത് ജീവിക്കുന്ന് നിരവധി പ്രവാസികളുണ്ട്. മലയാളികൾ ഉൾപ്പെടെ നിരവധി പേർ ഡെലിവറി ജോലികൾ ഉൾപ്പെടെയുള്ള തൊഴിലുകളിൽ സജീവമാണ്. ഇപ്പോഴിതാ അത്തരം ചെറുകിട ജോലികളുമായി കഴിയുന്ന പ്രവാസികൾക്ക് വലിയ തിരിച്ചടിയാകുകയാണ് സൗദി അറേബ്യയുടെ പുതിയ നിയമം. രാജ്യത്ത് ഡെലിവറി ജോലികൾ സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്താൻ തീരുമാനിച്ചിരിക്കുകയാണ്.

ഇരുചക്രവാഹനങ്ങളിലെ ഡെലിവറി ജോലി ഇനി സൗദികൾക്ക് മാത്രമാക്കും. ജനറൽ ട്രാൻസ്‌പോർട്ട് അതോറിറ്റിയാണ് ഡെലിവറി മേഖലയിൽ നിയന്ത്രണം പുറപ്പെടുവിച്ചത്. 14 മാസത്തിനുള്ളിൽ നിയമം ഘട്ടംഘട്ടമായി നടപ്പാക്കും.മുനിസിപ്പൽ, റൂറൽ അഫയേഴ്‌സ് ആന്‍ഡ് ഹൗസിങ് മന്ത്രാലയവുമായി ഏകോപിപ്പിച്ച് ലൈറ്റ് ട്രാൻസ്‌പോർട്ട് വാഹനങ്ങളിൽ പരസ്യം അനുവദിക്കാൻ തീരുമാനമായി. മോട്ടോർ സൈക്കിളുകൾ ഉപയോഗിച്ച് ഡെലിവറി മേഖലയിൽ ജോലി ചെയ്യുന്ന വിദേശികള്‍ നിര്‍ബന്ധമായും യൂണിഫോം ധരിക്കണം. അതേസമയം, സ്വദേശികള്‍ യൂണിഫോം ധരിക്കേണ്ടതില്ല.

ജനറൽ ട്രാൻസ്‌പോർട്ട് അതോറിറ്റിയുമായി നേരിട്ട് ബന്ധിപ്പിച്ചിട്ടുള്ള സംവിധാനം വഴി തങ്ങളുടെ ഡ്രൈവർമാർക്കായി ഫെയ്‌സ് വെരിഫിക്കേഷൻ ഫീച്ചർ സജീവമാക്കാൻ ഡെലിവെറി മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളെ നിർബന്ധിക്കും.സൗദികളെ പ്രചോദിപ്പിക്കുന്നതിന് പുറമേ, ഡെലിവറി മേഖലയെ ഫലപ്രദമായി നിയന്ത്രിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു. അതുവഴി തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിനും ഈ മേഖലയിൽ നൽകുന്ന സേവനങ്ങൾ വികസിപ്പിക്കുന്നതിനും ഇത് സഹായിക്കുമെന്നാണ് കരുതുന്നത്.

Latest Stories

വന്യജീവി ആക്രമണങ്ങള്‍; പ്രതിരോധത്തിന് കര്‍മ്മ പദ്ധതികളുമായി വനം വകുപ്പ്

ഒരു സ്ത്രീയെ "അവിഹിത ഭാര്യ" എന്ന് വിളിക്കുന്നത് സ്ത്രീവിരുദ്ധതയാണെന്ന് സുപ്രീം കോടതി നിരീക്ഷണം

റോഹിങ്ക്യന്‍ കുട്ടികളോട് സ്‌കൂള്‍ പ്രവേശനത്തില്‍ വിവേചനം അരുത്; നിര്‍ണായക ഉത്തരവുമായി സുപ്രീംകോടതി

യുക്രെയ്ൻ എന്നെങ്കിലും റഷ്യയുടേതായേക്കാമെന്ന് ട്രംപ്; ഉക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കാൻ റഷ്യയുമായി ഭൂമി കൈമാറ്റത്തിന് തയ്യാറാണെന്ന് സെലെൻസ്‌കി

ഗാന്ധിനഗര്‍ സ്‌കൂള്‍ ഓഫ് നഴ്സിംഗിലെ റാഗിംഗ്; അഞ്ച് പ്രതികളെയും കോടതി റിമാന്റ് ചെയ്തു

കുട്ടികളോട് സ്കൂളിൽ പോകേണ്ടെന്ന് യൂട്യൂബർ; പരാതി നൽകി പൊതുവിദ്യാഭ്യാസ വകുപ്പ്

IND vs ENG: ഒന്ന് പൊരുതിപ്പോലും നോക്കാതെ ഇംഗ്ലീഷ് പട, ക്ലീന്‍ ചീട്ടുമായി ഇന്ത്യ ദുബായ്ക്ക്

വന്യജീവി ആക്രമണം, വയനാടിന് 50 ലക്ഷം രൂപ അനുവദിച്ച് ദുരന്തനിവാരണ വകുപ്പ്; ജില്ലാ കളക്ടര്‍ക്ക് പണം കൈമാറും

രഞ്ജി ട്രോഫി: ആ ഒരു റണ്‍ തുണയായി, വീരോചിത സമനിലയുമായി കേരളം സെമിയില്‍

ഉമ തോമസ് എംഎല്‍എ നാളെ ആശുപത്രി വിടും; വൈകുന്നേരം ഡോക്ടര്‍മാര്‍ക്കൊപ്പം മാധ്യമങ്ങളെ കാണും