തൊഴില്‍ വിസ നേടാനുള്ള സ്വഭാവ സര്‍ട്ടിഫിക്കറ്റ് എളുപ്പത്തില്‍ ലഭിക്കാനുള്ള മാര്‍ഗം ഇതാണ്

യുഎഇയില്‍ അടുത്ത മാസം മുതല്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് തൊഴില്‍ വിസ ലഭിക്കാനായി നിര്‍ബന്ധമാക്കി. രാജ്യത്തെ സുരക്ഷിത്വം ഉറപ്പുവരുത്താനാണ് പുതിയ നടപടിയെന്നു യുഎഇ അറിയിച്ചിട്ടുണ്ട്. പുതിയ തീരുമാന പ്രകാരം അപേക്ഷകരുടെ രാജ്യത്ത് നിന്നോ അല്ലെങ്കില്‍ അഞ്ചുവര്‍ഷമായി താമസിച്ചു വരുന്ന രാജ്യത്തെ യുഎഇ എംബസിയില്‍ നിന്നോ സ്വഭാവ സര്‍ട്ടിഫിക്കേറ്റ് നേടണം.

ദീര്‍ഘനാളുകളായി യുഎഇയില്‍ താമസിക്കുന്ന പ്രവാസികള്‍ക്കും പുതിയ വിസ ലഭിക്കാന്‍ ഇതു നിര്‍ബന്ധമാണ്. ഇതിനുള്ള സാക്ഷ്യപത്രം അബുദാബി പൊലീസില്‍ നിന്നോ ദുബായ് പൊലീസില്‍ നിന്നോ വാങ്ങണം. അതിനു വേണ്ടിയുള്ള അപേക്ഷ വെബ് സൈറ്റിലൂടെ സമര്‍പ്പിക്കാം.

അപേക്ഷ സമര്‍പ്പിക്കാനുള്ള ദുബായ് പൊലീസിന്റെ ലിങ്ക് https://www.dubaipolice. gov.ae/ wps/portal/ home/ services/ individ ualservicescontent/ goodconduct certificatecatalog എന്നതാണ്.

അപേക്ഷ സമര്‍പ്പിക്കാനുള്ള അബുദാബി പൊലീസിന്റെ ലിങ്ക് https://www.abudhabi.ae/ portal/public/en/ citizens/ work-and-employment-topic/ job-search/ good-conduct-certificate-from-adp; jsessionid എന്നതാണ് .