Connect with us

UAE LIVE

ചരിത്രം തിരുത്തിയ ‘രാജകീയ’ സമൂഹ വിവാഹം: മനം നിറഞ്ഞ് അറബ് ലോകം

, 8:34 am

ചരിത്രം തിരുത്തിയ രാജകീയ വിവാഹത്തില്‍ യുഎഇയിലെ ഭരണകര്‍ത്താക്കളുടെ നിറ സാന്നിധ്യം. സമൂഹ വിവാഹത്തില്‍ വരനായി റാസല്‍ഖൈമ കിരീടാവകാശിയും വിവാഹിതനാകുന്ന മംഗള നിമിഷത്തിന് സാക്ഷ്യം വഹിക്കാനാണ് യുഎഇയിലെ രാജകുടുംബത്തിലെ അംഗങ്ങളും എത്തിയത്.

167 ജോഡി യുവതി യുവാക്കന്മാരാണ് സമൂഹ വിവാഹത്തിലൂടെ ദാമ്പത്യ ജീവിതത്തിലേക്ക് പ്രവേശിച്ചത്. ഇവരില്‍ ഒരാളായി റാസല്‍ഖൈമ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സൗദ് ബിന്‍ സഖര്‍ അല്‍ ഖാസിമിയുമുണ്ടായിരുന്നു.

ഇന്നലെയാണ് സമൂഹ വിവാഹം നടന്നത്. അല്‍ ബയ്ത് മിത്വാഹിദിലായിരുന്നു വിവാഹ ചടങ്ങുകള്‍.

ദുബായ് ഭരണാധികാരിയും യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ,അബുദാബി രാജകുമാരന്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

സമൂഹവിവാഹം യുഇയുടെ സാംസ്‌കാരിക തനിമയുടെയും ഐക്യത്തിന്റെയും അടയാളം ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്നതാണെന്ന് രാജകുടുംബം പറഞ്ഞു. യു.എ.ഇയിലെ ഭരണാധികാരികള്‍ വിവാഹതിരായ എല്ലാ ദമ്പതികളെയും അനുമോദിച്ചു. ഇതു ഭരണാധികാരികളും ജനങ്ങളും തമ്മിലുള്ള ബന്ധം ദൃഡമാക്കുന്നതിനു വേണ്ടിയുള്ള ചടങ്ങായി കൂടെയാണ് യുഎഇ കാണുന്നത്.