മുസ്‌ലിം പള്ളികളും ക്രിസ്ത്യന്‍ പള്ളികളും അമ്പലങ്ങളും ഉള്‍പ്പെടെയുള്ള എല്ലാ ആരാധനാലയങ്ങളും തുറക്കാന്‍ ഒരുങ്ങി യു.എ.ഇ. ജൂലൈ ഒന്നു മുതല്‍ രാജ്യത്തെ എല്ലാ ആരാധനാലയങ്ങളും പ്രാര്‍ത്ഥനയ്ക്കായി തുറക്കാമെന്ന് ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു. എന്നാല്‍, വെള്ളിയാഴ്ചകളിലെ ജുമുഅ നമസ്‌കാരത്തിന് അനുമതി നല്‍കിയിട്ടില്ല.
മാളുകള്‍, വ്യവസായമേഖലകള്‍, പാര്‍ക്കുകള്‍ എന്നിവിടങ്ങളിലെ പള്ളികള്‍ തുറക്കില്ല. കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ ഉടന്‍ ആരാധനാലയങ്ങള്‍ അടക്കും. കോവിഡ് മുന്‍കരുതല്‍ നടപടികള്‍ പാലിച്ചായിരിക്കം തുറക്കേണ്ടത്. ഇമാമും മറ്റ് പുരോഹിതന്‍മാരും ജീവനക്കാരും കോവിഡ് പരിശോധനക്ക് വിധേയരാകണം.
30 ശതമാനം ആളുകള്‍ക്ക് മാത്രമേ പ്രവേശനമുണ്ടാകൂ. ആരാധനാലയങ്ങളില്‍ എത്തുന്ന എല്ലാവരും അല്‍ഹൊസ്ന്‍ (AlHons) മൊബൈല്‍ ആപ്പ് ഡൗണ്‍ണ്‍ലോഡ് ചെയ്യണം. 12 വയസില്‍ താഴെയുള്ള കുട്ടികളും പ്രായമായവരും ഗുരുതര രോഗമുള്ളവരും ആരാധനാലയങ്ങളില്‍ എത്തുന്നത് ഒഴിവാക്കണം.