ദുബായ് സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നുവോ? ഇക്കാര്യങ്ങള്‍ അറിയുന്നത് നന്നായിരിക്കും

തൊഴില്‍ ആവശ്യങ്ങള്‍ക്കും വിനോദ സഞ്ചാരത്തുനുമായി മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ ഏറെ ആശ്രയിക്കുന്ന സ്ഥലമാണ് യുഎഇ. എന്നാല്‍ ഇവിടേക്ക് പോകുന്നതു സംബന്ധമായ കാര്യങ്ങളില്‍ പലര്‍ക്കും സംശയമാണ്. അവിടം സന്ദര്‍ശിക്കാന്‍ വിസ വേണമെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍ എങ്ങനെയാണ് വീസ നേടുക? അത് എവിടെ നിന്ന് നേടാം? യുഎഇ വീസയുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ ഇതാ.

യുഎഇ സന്ദര്‍ശിക്കാന്‍ വീസ നിര്‍ബന്ധമാണ്. ചില രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അറൈവല്‍ വീസ മതിയെങ്കെിലും ഏതു രാജ്യത്തില്‍ നിന്നാണ് യാത്രക്കാര്‍ വരുന്നതെന്ന വിവരം സുപ്രധാനമാണ്. ജനറല്‍ ഡയറക്ടേറ്റ് ഓഫ് റസിഡന്റസി ആന്‍ഡ് ഫോറിനര്‍ അഫേഴ്‌സ് എന്ന വെബ്‌സൈറ്റ് വഴി പരിശോധിച്ചതിനു ശേഷംയുഎഇ ലേക്കുള്ള യാത്രകള്‍ ഉറപ്പിക്കാം. വീസ നിയമങ്ങളില്‍ എപ്പോള്‍ വേണമെങ്കിലും മാറ്റങ്ങള്‍ വരാമെന്നതിനാല്‍ യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്ന വിമാനക്കമ്പനിയുമായോ വിദേശകാര്യ മന്ത്രാലയവുമായോ ബന്ധപ്പെട്ട് കൃത്യത വരുത്തിയ ശേഷം മാത്രം യാത്രക്കൊരുങ്ങുക.

വീസയുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് അറിയാന്‍ ദിബായ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് നാച്യുറലൈസേഷന്‍ ആന്‍ഡ് റെസിഡന്‍സി എന്ന് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. യുഎഇയില്‍ വരുന്നതിന് മുന്‍പു തന്നെ വീസ എടുക്കുന്നതാണ് ഉത്തമം.

സാധാരണ യുഎയിലേക്കുള്ള ടൂറിസ്റ്റ് വിസയുടെ കാലാവധി 30 ദിവസവും ദീര്‍ഘകാല സന്ദര്‍ശക വീസയാണെങ്കില്‍ 90 ദിവസവുമാണ്.  എത്ര ദിവസത്തേക്കാണോ വീസയ്ക്ക് അപേക്ഷിക്കുന്നത് അതനുസരിച്ചാണ് വീസയുടെ നിരക്കും നിശ്ചയിക്കപ്പെടുക. കൃത്യമായ വീസ രേഖകള്‍ ഇല്ലെങ്കില്‍ അത് യാത്രയെ പ്രതികൂലമായി ബാധിക്കും. അതിനാല്‍ വീയ കാര്യങ്ഹള്‍ കൃത്യമാസി മനസിലാക്കുകയും അവ കരുതുകയും വേണം. വിമാനക്കമ്പനി അധികൃതര്‍ക്ക് ഇക്കാര്യത്തില്‍ നിങ്ങളെ സഹായിക്കാന്‍ സാധിക്കും