ന്യൂസീലന്‍ഡ് ഭരണകൂടത്തിന്റെ സമീപനത്തിന് വേറിട്ട ആദരവുമായി യുഎഇ; ജസീന്ത ആര്‍ഡന്റെ ചിത്രത്തില്‍ തിളങ്ങി ബുര്‍ജ് ഖലീഫ

ന്യൂസീലന്‍ഡ് പള്ളിയിലെ തീവ്രവാദ ആക്രമണത്തിന്റെ പശ്ചത്താലത്തില്‍ ഇരകളായവരോട് ഭരണകൂടം സ്വീകരിച്ച സമീപനത്തിന് വേറിട്ട ആദരം. അന്തരാഷ്ട്ര തലത്തില്‍ ശ്രദ്ധേയമായ സമീപനത്തിന് യുഎഇയാണ് സവിശേഷമായ നന്ദി പ്രകടനം നടത്തിയത്. ബുര്‍ജ് ഖലീഫയില്‍ ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്റെ ചിത്രം പ്രദര്‍ശിപ്പിച്ചാണ് രാഷ്ട്രം ന്യൂസീലന്‍ഡിന് നന്ദിയര്‍പ്പിച്ചത്.

യുഎഇ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സമാധാനിപ്പിക്കുന്ന ജസീന്ത ആര്‍ഡന്റെ ചിത്രമാണ് ദുബായ് ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിച്ചത്.

പള്ളിയിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരോടുള്ള ബഹുമാനസൂചകമായി ന്യൂസീലന്‍ഡ് ഇന്ന് മൗനം ആചരിക്കുന്നു. ലോകത്തിലെ 105 കോടി മുസ്ലിങ്ങളുടെ ബഹുമാനം ആദരവും നേടിയെടുത്ത ഈ സഹാനുഭൂതിക്ക് ജസീന്ത ആര്‍ഡനും ന്യൂസീലന്‍ഡിനും നന്ദിയെന്ന് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വിറ്ററിലെഴുതി.

Latest Stories

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍