'കഴുത്തറുക്കും', ലണ്ടനില്‍ പാകിസ്ഥാന്‍ ഹൈമ്മീഷന് മുമ്പില്‍ പ്രതിഷേധിച്ച ഇന്ത്യക്കാരോട് പാക് പ്രതിരോധ സേന ഉപസ്ഥാനപതിയുടെ ആംഗ്യം

പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് ലണ്ടനിലെ പാകിസ്ഥാന്‍ ഹൈക്കമ്മീഷന് പുറത്ത് ഇന്ത്യന്‍ സമൂഹം നടത്തിയ പ്രതിഷേധ പ്രകടനത്തിന് നേര്‍ക്ക് കഴുത്തറക്കുമെന്ന ആംഗ്യം കാണിച്ച് പാക് ഹൈക്കമ്മീഷനിലെ ഉപസ്ഥാനപതി. പാകിസ്ഥാന്‍ ആര്‍മി പ്രതിരോധ അറ്റാഷേ കേണല്‍ തൈമൂര്‍ റാഹത് ആണ് ഇന്ത്യന്‍ പ്രതിഷേധക്കാരുടെ നേര്‍ക്ക് കഴുത്ത് അറക്കുമെന്ന് പരസ്യമായി ആംഗ്യം കാണിച്ചത്. യുകെയിലെ പാകിസ്ഥാന്‍ ഹൈക്കമീഷണിലെ പാകിസ്ഥാന്‍ ആര്‍മി, എയര്‍ ആന്‍ഡ് ആര്‍മി അറ്റാഷെയാണ് കേണല്‍ തൈമൂര്‍ റാഹത്ത്.

ലണ്ടനില്‍ പ്രതിഷേധിച്ച ഇന്ത്യന്‍ പ്രവാസികള്‍ക്ക് നേര്‍ക്ക് പ്രകോപനപരമായ ആംഗ്യവും പോസ്റ്റും ഉയര്‍ത്തിക്കാണിച്ചാണ് പാക് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചത്. യുകെയിലെ പാകിസ്ഥാന്‍ മിഷനിലെ എയര്‍ ആന്‍ഡ് ആര്‍മി അറ്റാഷെയായ കേണല്‍ തൈമൂര്‍ റാഹത്ത് ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ അഭിനന്ദന്‍ വര്‍ത്തമാന്റെ ചിത്രമുള്ള പ്ലക്കാര്‍ഡ് കയ്യില്‍ പിടിച്ചുകൊണ്ടാണ് ഇന്ത്യന്‍ പ്രവാസികളുടെ കഴുത്ത് അറുക്കുമെന്ന് ആംഗ്യം കാണിച്ചത്.

ഏപ്രില്‍ 22ന് പഹല്‍ഗാമിനടുത്തുള്ള ബൈസരനില്‍ 26 വിനോദസഞ്ചാരികളുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെ അപലപിച്ചാണ് യുകെയിലെ ഇന്ത്യന്‍ സമൂഹം പാക് എംബസിയിലേത്ത് പ്രതിഷേധ പ്രകടനം നടത്തിയത്.

‘ഇന്ത്യക്കാരെ പിന്തുണയ്ക്കാന്‍ ഞങ്ങള്‍ ഇവിടെയുണ്ട്. തീവ്രവാദികള്‍ വന്ന് നിരപരാധികളെ കൊല്ലുകയാണ്, ഈ ഭീകരത പാകിസ്ഥാനിലെ ഇസ്ലാമിക ഭരണകൂടമാണ് വളര്‍ത്തുന്നത്, പ്രധാനമന്ത്രി മോദി ഈ ഭീകരത തടയാന്‍ എന്തെങ്കിലും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

Read more

പാക് അറ്റാഷെയുടെ കഴുത്തറുക്കുമെന്ന ആംഗ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വലിയ വിമര്‍ശനത്തിനാണ് ഈ പ്രകോപനം ഇടയാക്കിയിരിക്കുന്നത്. എന്തൊരു വൃത്തികെട്ട, വെറുപ്പുളവാക്കുന്ന മനുഷ്യന്‍! ഒരു സൈനിക (പ്രതിരോധ) അറ്റാഷെയില്‍ നിന്ന് ഇത്രയും ഭ്രാന്തമായ, അക്രമാസക്തമായ പെരുമാറ്റം താന്‍ ഒരിക്കലും കണ്ടിട്ടില്ലെന്നാണ് എന്ന് തെഹ്സീന്‍ പൂനവല്ല എന്ന നെറ്റിസന്‍ കുറിച്ചു.