വെറ്റ്ഹൗസ് ചോദിച്ചത് വാന്‍ ഗോഗിന്റെ ലോക പ്രശസ്ത ചിത്രം ,കിട്ടിയത് സ്വര്‍ണ്ണ ടോയ്‌ലറ്റ്

ചുമരുകള്‍ അലങ്കരിക്കാനായി വാന്‍ ഗോഗിന്റെ ലോക പ്രശസ്ത ചിത്രം ന്യൂയോര്‍ക്കിലെ ഗഗ്ഗന്‍ഹൈം മ്യൂസിയത്തോടെ ചോദിച്ച വെറ്റ്ഹൗസിന് കിട്ടിയത് സ്വര്‍ണ്ണ ടോയ്‌ലറ്റ്.

പ്രശസ്ത ഡച്ച് ചിത്രകാരനായ വാന്‍ ഗോഗിന്റെ “ലാന്‍ഡ്‌സ്‌കേപ്പ് വിത്ത് സ്‌നോ” എന്ന ചിത്രമാണ് വെറ്റ് ഹൗസ് ആവശ്യപ്പെട്ടത്. സാധാരണ ഗതിയില്‍ ഇത്തരം ചിത്രങ്ങള്‍ വെറ്റ് ഹൗസിനു വേണ്ടി നിശ്ചിത കാലത്തേക്ക് മ്യൂസയങ്ങളോട് ആവശ്യപ്പെടുന്ന പതിവുണ്ട്. പക്ഷേ ഈ ആവശ്യം ഗഗ്ഗന്‍ഹൈം മ്യൂസിയം നിരസിച്ചു.

ചിത്രം നല്‍കാന്‍ സാധിക്കാത്തതില്‍ ഖേദം പ്രകടിപ്പിച്ച മ്യൂസിയം അധികൃതര്‍ പകരം ഇറ്റാലിയന്‍ കലാകാരനായ മൌറീസി കട്ടേലന്റെ സ്വര്‍ണ്ണ ടോയ്‌ലറ്റ് നല്‍കാമെന്ന് അറിയിച്ചു. ഇതു മ്യൂസയിത്തിലെ അംഗങ്ങളുടെ ആവശ്യത്തിനു വേണ്ടി സ്ഥാപിച്ചിരിക്കുകയായിരുന്നു. 18 കാരറ്റ് സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച ടോയ്‌ലിറ്റിന്റെ പ്രത്യേക്ത പരിഗണിച്ച് ഒരു സുരക്ഷാ ജീവനക്കാരനെ ബാത്ത്‌റൂമിനു പുറത്ത് കാവല്‍ നിര്‍ത്തിയാണ് സംരക്ഷണം ഉറപ്പാക്കുന്നത്. ഈ ടോയ്‌ലറ്റ് ദീര്‍ഘകാലത്തേക്ക് വെറ്റ് ഹൗസിനു നല്‍കാമെന്നാണ് മ്യൂസിയം അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

പക്ഷേ ഇതിനോട് ഇതു വരെ വെറ്റ് ഹൗസ് പ്രതികരിച്ചിട്ടില്ല.