സൈന്യത്തിലെ ലൈംഗികാതിക്രമങ്ങള്‍ക്കെതിരേ പ്രകടനവുമായി സൈനികര്‍ പരസ്യമായി രംഗത്ത്. യു. എസ് സൈനികരാണ് സൈന്യത്തിലെ ലൈംഗികാതിക്രമങ്ങള്‍ക്കെതിരേ പരസ്യമായി രംഗത്ത് വന്നത്. പെന്റഗണിനു മുമ്പിലായിരുന്നു സൈനികരുടെ പ്രതിഷേധ പ്രകടനം. സൈനികര്‍ക്ക് ഒപ്പം മുന്‍ സൈനികരും പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തു.
പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തവരില്‍ ഏറിയ പങ്കും വനിതകളായിരുന്നു. ഏകദേശം മുപ്പത് പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. സംഘം സൈനിക വേഷം ധരിക്കാതെയാണ് പ്രകടനം നടത്തിയത്. പ്രകടനം നടത്തുന്നതിനു സൈനികരെ പ്രചോദിപ്പിച്ചത് സാമൂഹിക മാധ്യമങ്ങളില്‍ ലൈംഗികാതിക്രമങ്ങള്‍ക്കെതിരേ നടക്കുന്ന മീടൂ ഹാഷ് ടാഗ് ക്യാമ്പയിനാണ്.
നാലു വര്‍ഷത്തിനിടെ അമേരിക്കയിലെ സൈനികര്‍ക്കെതിരേ 20,000-ലധികം ലൈംഗിക ആരോപണങ്ങള്‍ വന്നിട്ടുണ്ട്. പലരും ഭീതി കാരണം പരാതിയുമായി വന്നിട്ടില്ലെന്നാണ് വിവരം. ലൈംഗിക അതിക്രമങ്ങള്‍ക്കു ഇരയായവര്‍ പരാതിയുമായി രംഗത്തു വന്നാല്‍ സംഖ്യ ഇനിയും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൈനികര്‍ നടത്തിയ പ്രതിഷേധ പ്രകടനം നല്‍കുന്ന സന്ദേശം പ്രതിരോധ വകുപ്പ് മനസിലാക്കിയതായി പെന്റഗണ്‍ വക്താവ് കേണല്‍ റോബ് മാന്നിങ് അറിയിച്ചു.