Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

US NEWS

അമേരിക്കയില്‍ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

, 11:07 am

അമേരിക്കയില്‍ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ന് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന രീതിയിലാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. സെനറ്റ് ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തിലെ മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയുമെന്ന തീരുമാനം യഥാര്‍ത്ഥ്യമാക്കുന്നതിന് സഹകരിക്കുന്നില്ല. ഇതിന് പണം അനുവദിക്കുന്നതിന് സെനറ്റിലുള്ള എതിര്‍പ്പാണ് സാമ്പത്തിക അടിയന്തരാവസ്ഥയ്ക്ക് കാരണമാകുന്നത്.

മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ നിന്നുള്ള കുടിയേറ്റം മതില്‍ പണിതാല്‍ തടയാന്‍ സാധിക്കുമെന്ന് ട്രംപ് അവകാശപ്പെടുന്നു. ഇതിനായി 5.7 ബില്യണ്‍ ഡോളര്‍ വേണമെന്നാണ് ട്രംപ് പറയുന്നത്. ഇത് ജനപ്രതിനിധി സഭ പാസാക്കിയെങ്കിലും സെനറ്റ് അംഗീകരിച്ചിട്ടില്ല. സെനറ്റില്‍ വിഷയത്തില്‍ വോട്ടെടുപ്പ് പോലും നടക്കാത്ത സാഹചര്യത്തിലാണ് അമേരിക്കയിലെ പ്രതിസന്ധി മുറുകുന്നത്.

സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാല്‍ മൂന്നു മണിക്കുറിനുള്ളില്‍ പൊതുഭരണത്തിനായി തുക ലഭിക്കാത്ത സാഹചര്യമുണ്ടാകും. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങും. അതേസമയം ഫെഡറല്‍ സേവനങ്ങളും സൈനിക പ്രവര്‍ത്തനങ്ങള്‍ക്കും തടസ്സം വരില്ല. കഴിഞ്ഞ തവണ പ്രതിസന്ധി ഉണ്ടായപ്പോള്‍ ദേശീയ ഉദ്യോനങ്ങളും സ്മാരകങ്ങളും അടച്ചു പൂട്ടിയതോടെ വന്‍ ജനരോഷമാണ് അമേരിക്കയില്‍ ഉണ്ടായത്.

Advertisement