പാക്കിസ്ഥാനുള്ള സഹായം പൂര്‍ണമായി അവസാനിപ്പിച്ചില്ലെന്നു യുഎസ്. ഇപ്പോഴത്തെ നടപടി സഹായം അവസാനിപ്പിക്കുന്നതല്ല മറിച്ച് മരവിപ്പിക്കുന്നത് മാത്രമാണെന്നു യുഎസ് സ്റ്റേറ്റ് അണ്ടര്‍ സെക്രട്ടറി സ്റ്റീവ് ഗോള്‍ഡ്സ്റ്റെയ്ന്‍ വ്യക്തമാക്കി. അമേരിക്ക പാക്കിസ്ഥാനുമായി തീവ്രവാദത്തിനു എതിരെയായ പോരാട്ടത്തിൽ മുന്‍വിധി കൂടാതെ സഹകരിക്കാനായി തയാറാണെന്നും ഗോള്‍ഡ്സ്റ്റെയ്ന്‍ പറഞ്ഞു.
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണ് പാക്കിസ്ഥാന് തീവ്രവാദികളെ സഹായിക്കുന്നതായി ആരോപിച്ച് 115 കോടി ഡോളറിന്റെ (ഏകദേശം 7,290 കോടി രൂപ) സഹായം ധനം നൽകുന്നത് നിർത്തിയത്. പാക്കിസ്ഥാനാണ് പല തീവ്രവാദ സംഘടനകളുടെയും സുരക്ഷിത താവളമെന്നാണ് യുഎസ് പറയുന്നത്.