Connect with us

US NEWS

ഡോണള്‍ഡ് ട്രംപുമായുള്ള ബന്ധം വെളിപ്പെടുത്താതിരിക്കാനായി നല്‍കിയ തുക തിരിച്ചു തരാമെന്ന് പോണ്‍ താരം

, 10:30 am

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള ബന്ധം വെളിപ്പെടുത്താതിരിക്കാനായി നല്‍കിയ തുക തിരിച്ചു തരാമെന്ന് പോണ്‍ താരം. സ്റ്റോമി ഡാനിയലാണ് ട്രംപുമായുള്ള ബന്ധം പുറത്ത് പറയാതിരിക്കുന്നതിന് കരാര്‍ ഉണ്ടാക്കി പണം വാങ്ങിയത്. തിരെഞ്ഞടുപ്പ് കാലത്തെ ഈ കരാര്‍ പ്രകാരം 1.3 കോടി ഡോളറാണ് ട്രംപ് സ്റ്റോമി ഡാനിയലിനു നല്‍കിയത്. ഈ തുക തിരിച്ചു നല്‍കുന്നതിനാണ് അറ്റോര്‍ണി മുഖേന നടി സന്നദ്ധത അറിയിച്ചിരിക്കുന്നത്.

തുക നല്‍കിയാല്‍ സ്വഭാവികമായി കരാര്‍ റദ്ദാക്കപ്പെടും. പിന്നീട് പോണ്‍ താരത്തിനു ട്രംപായുള്ള ബന്ധം തെളിയിക്കുന്നതിനുള്ള രേഖകള്‍ പുറത്തു വിടുന്നതിന് സാധിക്കും. സ്റ്റോമി ഡാനിയലയുടെ കൈവശമുള്ള വീഡിയോകള്‍, ഫോട്ടോകള്‍, ടെക്സ്റ്റ് മെസേജുകള്‍ തുടങ്ങിയവ രഹസ്യമായി സൂക്ഷിക്കാനാണ് കരാറില്‍ ഉണ്ടാക്കിയിരുന്നത്. കരാര്‍ റദ്ദാക്കി ഇവ പുറത്തു വിടാനാണ് പോണ്‍ താരത്തിന്റെ ശ്രമമെന്നാണ് റിപ്പോര്‍ട്ടുകള്‍.

2016ല്‍ തിരഞ്ഞെടുപ്പ് പ്രചാരണം കത്തിനില്‍ക്കുന്ന സമയത്ത് ട്രംപുമായി ലൈംഗീകബന്ധമുണ്ടെന്ന് ആരോപിച്ച് സ്റ്റോമി ഡാനിയല്‍ രംഗത്തെത്തിയിരുന്നു. എ.ബി.സി ചാനലിനു ഇതുസംബന്ധിച്ച കാര്യങ്ങള്‍ സ്റ്റോമി വെളിപ്പെടുത്താന്‍ ഒരുങ്ങിയപ്പോള്‍ ട്രംപ് രഹസ്യങ്ങള്‍ പുറത്തുവിടരുതെന്ന് ചൂണ്ടിക്കാട്ടി സ്റ്റോമിയുമായി ട്രംപ് കരാറിലേര്‍പ്പെടുകയായിരുന്നു. ഇത് പുറത്ത് വിട്ടാല്‍ പൊതുസമൂഹത്തില്‍ ട്രംപിനെതിരെ ജനവികാരമുണരുമെന്നും ഇത് തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും മനസിലാക്കിയായിരുന്നു അങ്ങനെയൊരു നടപടിയെന്നാണ് വാദം.

സ്റ്റെഫാനി ക്ലിഫോര്‍ഡാണ് സ്റ്റോമി ഡാനിയലെ എന്ന പേരിലും അറിയപ്പെടുന്നത്. 2006 ലാണ് ട്രംപ് ഒരു ഗോള്‍ഫ് മത്സരത്തിനിടെ സ്റ്റെഫാനി ക്ലിഫോര്‍ഡിനെ കാണുന്നത്. മെലാനുമായുള്ള വിവാഹം കഴിഞ്ഞതിന് ശേഷമാണിത്. തുടര്‍ന്ന് 2016ല്‍ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ട്രംപുമായുള്ള ബന്ധത്തെക്കുറിച്ച് ‘എബിസി ന്യൂസി’നോടു സംസാരിക്കാന്‍ സ്റ്റെഫാനി തയാറായി. ഇതിനുപിന്നാലെയാണ് തിരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ശേഷിക്കെ പണം നല്‍കി സംഭവം ഒത്തുതീര്‍പ്പാക്കിയത്. ട്രംപിന്റെ അഭിഭാഷകന്‍ മിഷേല്‍ കോഹെനാണ് സ്റ്റെഫാനിയുടെ അഭിഭാഷകന്‍ കെയ്ത് ഡേവിഡ്സണ്‍ വഴി പണം കൈമാറിയത്. ഇതിനു മുമ്പും പോണ്‍ നടി ജെസീക്ക ഡ്രാക്കെയടക്കം ഒട്ടേറെ സ്ത്രീകള്‍ ട്രംപിനെതിരെ ലൈംഗിക ആരോപണമായി രംഗത്ത് വന്നിട്ടുണ്ട്.

Don’t Miss

YOUR HEALTH16 mins ago

‘വെറുമൊരു ജലദോഷമല്ലേ…കാര്യമാക്കിയില്ല’; യുവതിക്ക് നഷ്ടമായത് കൈകളും കാലുകളും

ചെറിയ ഒരു ജലദോഷം വന്നാല്‍ അത്ര കാര്യമായെടുക്കാതെ അവഗണിച്ചു കളയുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. എന്നാല്‍ അതൊന്നും നിസാരമായി കാണരുതെന്ന് തെളിയിക്കുന്നതാണ്‌ അമേരിക്കകാരിയായ ടിഫാനി കിങിയുടെ അനുഭവ കഥ. ചെറിയ...

KERALA18 mins ago

‘വയല്‍കിളി’കളെ പ്രതിരോധിക്കാന്‍ സിപിഎമ്മിന്റെ ‘നാടിന് കാവല്‍; കീഴാറ്റൂരില്‍നിന്ന് തളിപ്പറമ്പിലേക്ക് മാര്‍ച്ച് തുടങ്ങി

വയല്‍ക്കിളികള്‍ക്ക് ബദല്‍സമരം പ്രഖ്യാപിച്ച സിപിഎം കീഴാറ്റൂരില്‍നിന്ന് തളിപ്പറമ്പിലേക്ക് മാര്‍ച്ച് തുടങ്ങി. മാര്‍ച്ചിന്റെ തുടര്‍ച്ചയായി കീഴാറ്റൂരില്‍ സ്വന്തം സമരപ്പന്തല്‍ കെട്ടാനും സിപിഎം തീരുമാനിച്ചിട്ടുണ്ട്. സി.പി.എമ്മിന്റെ ‘നാടിന് കാവല്‍’ സമരം...

FOOTBALL29 mins ago

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പൂതി നടക്കില്ല: തുറന്നടിച്ച് ഇതിഹാസ താരം

റയല്‍ മാഡ്രിഡില്‍ നിന്നും വെയില്‍സ് താരം ഗെരത് ബെയിലിനെ സ്വന്തമാക്കാനുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ നീക്കം വെറുതെയാണെന്ന് വെയില്‍സ് പരിശീലകനും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഇതിഹാസ താരവുമായിരുന്ന റ്യാന്‍ ഗിഗ്‌സ്....

KERALA31 mins ago

ജയിലില്‍ പെണ്‍കുട്ടിയുമായി ആകാശ് തില്ലങ്കേരിയുടെ കൂടിക്കാഴ്ച്ച ചട്ടങ്ങള്‍ മറികടന്ന്‌; അന്വേഷണത്തിന് ഉത്തരവ്

ജയില്‍ ചട്ടങ്ങള്‍ മറികടന്ന ശുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിക്ക്‌ പെണ്‍കുട്ടിയുമായി 12 മണിക്കൂര്‍ കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കിയെന്ന പരാതിയില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. മധ്യമേഖലാ ജയില്‍...

CRICKET35 mins ago

ബാംഗ്ലൂരിന് പണികൊടുത്ത് കോഹ്‌ലി ; ക്ലബ്ബിന് നഷ്ടം 11 കോടി

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി കാരണം റോയല്‍ ചലഞ്ചേഴ്‌സിന് നഷ്ടം 11 കോടി രൂപ. പ്രമുഖ വെബ്സൈറ്റായ ഗോഐബിപോ ഡോട്ട് കോമുമായുള്ള കരാറില്‍ നിന്ന് കോഹ്‌ലി പിന്മാറുകയായിരുന്നു....

INTERVIEW48 mins ago

പുരസ്‌കാരം എന്നാല്‍ സിനിമയ്ക്ക് തിയേറ്ററില്‍ ഗുണമൊന്നുമില്ല: സനല്‍കുമാര്‍ ശശിധരന്‍ അഭിമുഖം

അനീഷ് മാത്യു ഇന്ത്യയിലെ സിനിമാ സദസ്സുകളില്‍ മുഴുവന്‍ ചര്‍ച്ചയായ ഒന്നാണ് സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത എസ്. ദുര്‍ഗ. സെക്‌സി ദുര്‍ഗ എന്നായിരുന്നു പേരെങ്കിലും സെന്‍സര്‍ ബോര്‍ഡിന്റെ...

AUTOMOBILE1 hour ago

ഓഫ് റോഡ് റൈഡില്‍ എന്‍ഫീല്‍ഡ് പുലിക്കുട്ടിക്ക് ‘ശ്വാസംമുട്ടി’; കയറ്റത്തില്‍ കിടന്ന് നട്ടം തിരിയുന്ന ഹിമാലയന്റെ വീഡിയോ വൈറല്‍

റോയല്‍ എന്‍ഫീല്‍ഡെന്നാല്‍ ആരാധകര്‍ക്ക് ബുള്ളറ്റാണ്. അതിപ്പോള്‍ 350 സിസി ക്ലാസിക്കായാലും സിസി കൂടിയ തണ്ടര്‍ബേര്‍ഡായാലും ബുള്ളറ്റ് എന്ന ഒറ്റപ്പേരില്‍ ഒതുങ്ങും. ബുള്ളറ്റ് എന്ന ലേബലില്‍ നിന്ന് മാറി...

NATIONAL1 hour ago

‘ഒരു വ്യക്തിയുടെ ബുദ്ധിശൂന്യത കാരണം ജീവന്‍ നഷ്ടമായവരെ ഞങ്ങള്‍ ഓര്‍ക്കുന്നു’; നോട്ടു നിരോധനത്തിന്റെ അഞ്ഞൂറാം ദിനത്തില്‍ മോദിക്കതിരെ കോണ്‍ഗ്രസിന്റെ രൂക്ഷവിമര്‍ശനം

നോട്ട് നിരോധനത്തിന്റെ അഞ്ഞൂറാം ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്ത്. ട്വിറ്ററിലാണ് കോണ്‍ഗ്രസ് മോദിയെ പരിഹസിച്ച് രംഗത്തു വന്നിരിക്കുന്നത്. ഇന്ന് ഇന്ത്യന്‍ ചരിത്രത്തിലെ...

CRICKET2 hours ago

പരിക്ക്: റോയല്‍ ചലഞ്ചേഴ്‌സില്‍ നിന്നും സൂപ്പര്‍ താരം പുറത്ത്; പകരം പുതിയ താരം

പരിക്കിനെ തുടര്‍ന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു താരം നഥാന്‍ കൗള്‍ട്ടര്‍ ഐപിഎല്‍ 11ാം എഡിഷനില്‍ കളിക്കില്ല. പകരം ന്യൂസിലാന്‍ഡ് ഓള്‍റൗണ്ടര്‍ കൊറെ ആന്‍ഡേഴ്‌സണെ ബെംഗളൂരു ടീമിലെത്തിച്ചു. ഇതുസംബന്ധിച്ച്...

CRICKET2 hours ago

14 സിക്‌സും 4 ഫോറും, 20 പന്തില്‍ നൂറടിച്ച് സാഹയുടെ ഗര്‍ജനം!

ക്രിക്കറ്റ് ലോകം ഇതുവരെ കാണാത്ത വെടിക്കെട്ട് സെഞ്ച്വറിയുമായി ഇന്ത്യന്‍ ടെസ്റ്റ് വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ. കേവലം 20 പന്തില്‍ പുറത്താകാതെ 102 റണ്‍സാണ് ക്ലബ് ക്രിക്കറ്റില്‍...