വന്ദേഭാരത് മിഷന്‍; പുതിയ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു

വന്ദേഭാരത് മിഷന്റെ പുതിയ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. യു.എ.ഇ, ഒമാന്‍, ഖത്തര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങളുടെ ഷെഡ്യൂളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. യു.എ.ഇയില്‍ നിന്ന് ഇന്ത്യയിലേക്ക് 79 വിമാനങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ 38 എണ്ണവും കേരളത്തിലേക്കാണ്. ജൂലൈ 15 മുതല്‍ 31 വരെയുള്ള ഷെഡ്യൂളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഷാര്‍ജയില്‍ നിന്ന് 11 വിമാനങ്ങളും ദുബായില്‍ നിന്ന് 27 വിമാനങ്ങളുമാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

യു.എ.ഇ വിമാന ഷെഡ്യൂള്‍

ജൂലൈ 15: ദുബായ്-കോഴിക്കോട്, ദുബായ്-കൊച്ചി, ഷാര്‍ജ-കണ്ണൂര്‍

16: ദുബായ്-കണ്ണൂര്‍, ഷാര്‍ജ-കൊച്ചി

17: ദുബൈ-കോഴിക്കോട്, ദുബായ്-കൊച്ചി

18: ഷാര്‍ജ-കോഴിക്കോട്, ദുബായ്-കൊച്ചി

19: ദുബായ്-തിരുവനന്തപുരം, ഷാര്‍ജ-കണ്ണൂര്‍, ദുബായ്-കൊച്ചി

20: ദുബായ്-കോഴിക്കോട്

21: ദുബായ്-കൊച്ചി, ഷാര്‍ജ-കോഴിക്കോട്

22: ദുബായ്-കോഴിക്കോട്, ദുബായ്-തിരുവനന്തപുരം

23: ഷാര്‍ജ-കോഴിക്കോട്, ദുബായ്-കോഴിക്കോട്

24: ഷാര്‍ജ-തിരുവനന്തപുരം, ദുബായ്-കോഴിക്കോട്, ദുബായ്-കൊച്ചി

25: ദുബായ്-തിരുവനന്തപുരം, ദുബായ്-കൊച്ചി

26: ദുബായ്-കണ്ണൂര്‍, ദുബായ്-കൊച്ചി

27: ദുബായ്-കണ്ണൂര്‍, ഷാര്‍ജ-കൊച്ചി

28: ദുബായ്-കോഴിക്കോട്

29: ഷാര്‍ജ-കോഴിക്കോട്, ഷാര്‍ജ-കൊച്ചി, ദുബായ്-കൊച്ചി, ദുബായ്-തിരുവനന്തപുരം

30: ദുബായ്-കണ്ണൂര്‍, ദുബൈ-കൊച്ചി, ദുബായ്-തിരുവനന്തപുരം

31: ഷാര്‍ജ-തിരുവനന്തപുരം, ദുബായ്-കൊച്ചി

ജൂലൈ 16 മുതല്‍ 31 വരെ നീളുന്ന ഘട്ടത്തില്‍ ഒമാനില്‍ നിന്ന് ഇന്ത്യയിലേക്ക് മൊത്തം 20 സര്‍വീസുകളാണ് ഉള്ളത്. ഇതില്‍ 7 സര്‍വീസുകളാണ് കേരളത്തിലേക്ക് ഉള്ളത്. മസ്‌കറ്റില്‍ നിന്ന് ആറും സലാലയില്‍ നിന്ന് ഒരു സര്‍വീസുമാണ് കേരളത്തിലേക്ക് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. മസ്‌കത്തില്‍ നിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് രണ്ട് വിമാനങ്ങള്‍ വീതവും സലാലയില്‍ നിന്ന് കണ്ണൂരിലേക്ക് ഒരു വിമാനവുമാണ് ഉള്ളത്. ജൂലൈ 21 ചൊവ്വാഴ്ചയാണ് കേരളത്തിലേക്കുള്ള സര്‍വീസുകള്‍ തുടങ്ങുന്നത്.

നേരത്തെ പ്രഖ്യാപിച്ചതില്‍ നിന്നും അധികമായി പതിനേഴ് സര്‍വീസുകളാണ് ഖത്തറില്‍ നിന്നും ഇന്ത്യയിലേക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. നാലെണ്ണം മുംബൈയിലേക്കും, മൂന്ന് വീതും ഹൈദരാബാദ്, ലക്‌നൌ, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലേക്കും, ഒരു സര്‍വീസ് കൊച്ചിയിലേക്കുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിലേക്കുള്‍പ്പെടെ വിവിധ വിമാനത്താവളങ്ങളിലേക്കുള്ള നാലാം ഘട്ട സര്‍വീസുകള്‍ ഇതിനകം തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലേക്ക് എട്ടും കൊച്ചിയിലേക്ക് ഏഴും സര്‍വീസുകളാണ് ഈ മാസം അനുവദിച്ചിട്ടുള്ളത്.

Latest Stories

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി

അമിത വേഗതത്തിലെത്തിയ കാര്‍ ഇടിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം; മദ്യലഹരിയിൽ വാഹനമോടിച്ചയാൾ പിടിയിൽ

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ; 10 മാവോയിസ്റ്റുകളെ വധിച്ചു, ആയുധങ്ങളും പിടികൂടി

'പെരുന്നാള്‍' വരുന്നു, നായകന്‍ വിനായകന്‍; ടോം ഇമ്മട്ടി ചിത്രത്തില്‍ പുതുമുഖങ്ങള്‍ക്കും അവസരം

ബയോപ്‌സി എടുത്തപ്പോള്‍ തകര്‍ന്നുപോയി, കാന്‍സര്‍ മൂന്നാംഘട്ടത്തില്‍..: ശിവാനി ഭായ്

BGT 2024: പണിക്ക് മറുപണി നൽകി ഇന്ത്യ, പെർത്തിൽ കണ്ടത് ബുംറയും പിള്ളേരും ഒരുക്കിയ കങ്കാരൂ വധം