അന്താരാഷ്ട്ര ബഹിരാകാശ നിലയം 'വിരമിക്കുന്നു'; 2031- ഓടെ പസഫിക് സമുദ്രത്തിൽ ഇറക്കാനൊരുങ്ങി നാസ

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ (ഐ.എസ.്എസ്) പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഒരുങ്ങി നാസ. 2031 ഓടെ പസഫിക് സമുദ്രത്തിലേക്ക് ഇടിച്ചിറക്കാനാണ് പദ്ധതി. 2030 അവസാനം വരെ ഐ.എസ.്എസ്. പ്രവര്‍ത്തിപ്പിക്കും. ശേഷം നെമോ എന്നറിയപ്പെടുന്ന പസഫിക് സമുദ്രത്തിന്റെ വിദൂര ഭാഗത്തായി ഐ.എസ.്എസിനെ ഇറക്കും.

2000ല്‍ വിക്ഷേപിച്ച ബഹിരാകാശ നിലയം ഭൂമിക്ക് മുകളില്‍ ഇതുവരെ 227 നോട്ടിക്കല്‍ മൈല്‍ സഞ്ചരിച്ച് കഴിഞ്ഞു. 19 രാജ്യങ്ങളില്‍ നിന്നുള്ള 200ലധികം ബഹിരാകാശ യാത്രികര്‍ നിലയത്തില്‍ യാത്ര ചെയ്തിട്ടുണ്ട്. സ്വകാര്യ ബഹിരാകാശ നിലയങ്ങള്‍ കൂടുതലായി വന്നുതുടങ്ങും എന്നാണ് വിലയിരുത്തല്‍.

Read more

നാസയുടെ സഹായത്തോടെ വാണിജ്യ ലോ-എര്‍ത്ത് ഓര്‍ബിറ്റ് ഡെസ്റ്റിനേഷനുകള്‍ വികസിപ്പിക്കാനും പ്രവര്‍ത്തിപ്പിക്കാനും സ്വകാര്യ മേഖലയ്ക്ക് സാങ്കേതികമായും സാമ്പത്തികമായും കഴിവുണ്ട്. നാസയുടെ തന്നെ സഹായത്തോടെ ഇത്തരം സ്‌പേസ് സ്റ്റേഷനുകള്‍ സ്ഥാപിക്കുമെന്ന് നാസ വാണിജ്യ ബഹിരാകാശ ഡയറക്ടര്‍ ഫില്‍ മക്അലിസ്റ്റര്‍ പറഞ്ഞു. സുരക്ഷിതവും വിശ്വസനീയവും ഫലപ്രദവുമായ ലക്ഷ്യസ്ഥാനങ്ങള്‍ വികസിപ്പിക്കാന്‍ സഹായിക്കുന്നതിന് സ്വകാര്യ മേഖലയുമായി ഞങ്ങളുടെ അറിവുകളും അനുഭവങ്ങളും പങ്കിടാന്‍ ആഗ്രഹിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.