' ജെന്നിക്ക് സ്‌നേഹപൂര്‍വം മാര്‍ക്‌സ് ', ഈ സദസ് ഒന്നടങ്കം പ്രകാശനം ചെയ്തതായി പ്രഖ്യാപിക്കുന്നു, വി.വി.ഐ.പികളില്ലാതെ പ്രണയജീവിതത്തിന്റെ മാനിഫെസ്റ്റോ ഉയര്‍ത്തിപ്പിടിച്ച് സദസ്

ആതിര അഗസ്റ്റിന്‍

മുന്‍കാലങ്ങളില്‍ ഒരു പുസ്തകം എഴുതി പ്രകാശനം ചെയ്യണമെങ്കില്‍ അത്ര ചെറിയ കാര്യമായിരുന്നില്ല. ഇന്ന് എഴുത്തുകാരുടെ എണ്ണം കൂടിയെന്ന് മാത്രമല്ല എഴുതുന്ന പുസ്തകങ്ങള്‍ വിപണയിലെത്തിക്കാനും മത്സരമാണ്. അതിന് ഏറ്റവും എളുപ്പവഴി പ്രശസ്തരെ കൊണ്ട് പുസ്തകപ്രകാശനം നടത്തുക എന്നതാണ്. എന്നാല്‍ അതില്‍ നിന്നൊക്കെ വ്യത്യസ്തമായി ഒരു പുസ്തകപ്രകാശനം ആണ് ജൂണ്‍ 23ന് കണ്ണൂരിലെ മലപ്പട്ടത്ത് നടന്നത്. എ പത്മനാഭന്‍ കാവുംമ്പായി എഴുതിയ ജെന്നിക്ക് സ്‌നേഹപൂര്‍വം മാക്‌സ് എന്ന പുസ്തകത്തിന്റെ പ്രകാശനമാണ് വളരെ വ്യത്യസ്തമായ രീതിയില്‍ നടന്നത്. പ്രശസ്തരില്ലാതെ ചടങ്ങിനെത്തിയ എല്ലാവരും ഒരുമിച്ച് പുസ്തകം ഉയര്‍ത്തി പിടിച്ചു കൊണ്ടായിരുന്നു പ്രകാശനം.

മാക്‌സിന്റെ ജന്മദിനത്തിലോ വിവാഹദിനത്തിനോ പ്രകാശനം നടത്താനായിരുന്നു തീരുമാനമെങ്കിലും ജെന്നിയിലല്ലാതെ, മാര്‍ക്‌സിന് മറ്റൊരു സ്ത്രീയില്‍ കുഞ്ഞു പിറന്ന ദിനത്തിലാണ് നടത്താന്‍ കഴിഞ്ഞതെന്ന് എഴുത്തുകാരന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഹെന്റി ഫ്രെഡറിക് ഡീമെഥിനെ ഗൃഹസഹകാരിയായ ഹെലന്‍ പ്രസവിച്ചത് അന്നാണെന്നും ആ ദിനം തന്നെയായത് മറ്റൊരു ധ്വനി രേഖപ്പെടുത്തുന്നുവോ? എന്നും എഴുത്തുകാരന്‍ കുറിച്ചു. എന്നാല്‍ പുസ്തകപ്രകാശനം വിഐപികളെ വെച്ച് നടത്താത്തത് തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളാണെന്നാണ് എഴുത്തുകാരന്‍ പറയുന്നത്.

ഇങ്ങനെ പ്രകാശനം നടത്തിയതിന്റെ കാരണം

എന്റെ സഹജമായ സ്വഭാവത്തില്‍ നിന്നുണ്ടായതാണ്. ജനാധിപത്യം എന്നു പറയുന്നതിന്റെ പൂര്‍ണതയെ കുറിച്ച് പറയേണ്ടതുണ്ട്. ജനാധിപത്യം എന്ന വാക്കു തന്നെ അതിന്റെ സത്തക്ക് കടകവിരുദ്ധമാണ്. അതിലേക്ക് എത്തണമെന്നു തോന്നി. ഇപ്പോള്‍ നടക്കുന്ന എല്ലാ സാമൂഹിക കാര്യങ്ങളിലും ആധിപത്യ ശക്തികളുടെ ഒരു കടന്നുകയറ്റം ഉണ്ടാകുന്നുണ്ട്. ഒരു പൊതുയോഗം നടക്കുന്നു. ആ ആയിരം പേരാണ് ആ പൊതുയോഗത്തിന്റെ ശക്തി. പക്ഷേ, അടുത്ത ദിവസത്തെ പത്രം നോക്കുമ്പോള്‍ കാണുന്നത് ആ പൊതുയോഗത്തില്‍ പങ്കെടുത്തവരെ കുറിച്ചായിരിക്കില്ല വാര്‍ത്ത. അതില്‍ പ്രസംഗിച്ച നേതാവിന്റെ വാക്കുകളാണ്. അപ്പോള്‍ ആ ആയിരം പേരുടെ ശക്തി ചരിത്രത്തില്‍ നിന്ന് പുറത്താവുകയാണ്. ഒരു ബന്ധവുമില്ലാത്ത നേതാവിന്റെ പ്രസംഗം ചരിത്രത്തില്‍ രേഖപ്പെടുത്തുകയും ചെയ്യുന്നു. ഇത് പോരാ എന്ന് തോന്നിയ ചിന്തയിലാണ് ഇത്തരം രീതി സ്വീകരിച്ചത്. ഇവിടെ തുല്യ ആദരവും അവസരവും നല്‍കുന്നുണ്ട്. ഇവിടെ വിവിഐപികളോ വിഐപികളോ ഇല്ല. അതിന്റെ സങ്കല്‍പ്പത്തിലാണ് ഈ പ്രകാശനം നടത്തിയത്.

പ്രശസ്തര്‍ പ്രകാശനം ചെയ്യുന്ന ചടങ്ങുകള്‍

ഈ രീതി ആരാണ് വികസിപ്പിച്ചെടുത്തത്, മൂലധന ശക്തികളാണ് വികസിപ്പിച്ചെടുത്തതാണ്. അതികൊണ്ട് തന്നെ ജനങ്ങളുടെ മുന്നില്‍ ഒരു വഞ്ചനയാണ്. ഇപ്പോള്‍ ഉദാഹരണത്തിന് ഒരു സിനിമാതാരത്തെ കൊണ്ട് പലതരം വസ്തുക്കളുടേയും പരസ്യത്തിലൂടെ വിപണനം നടത്തുന്നുണ്ട്. അതൊരു ജനകീയ വഞ്ചനയാണ്. അതിനിവിടെ ശിക്ഷ കിട്ടുന്നില്ല. ഒരാളുടെ പേരിന്റെ പിന്‍ബലത്തില്‍ വാണിജ്യ സൂത്രവാക്യങ്ങള്‍ രൂപപ്പെടുത്തുകയാണ്. അതാണ് തകര്‍ക്കേണ്ടത്.

ഞാന്‍ വിഐപി വിരുദ്ധനാണ്

ഇങ്ങനെ പറയുമ്പോഴും ഞാനൊഴികെ എല്ലാവരും വിഐപികളാണെന്ന ബോധം വേണം. അത് സംഭവിക്കുന്നില്ല. അതിന് ഒരു കൂട്ടായ ശ്രമം ആവശ്യമാണ്. എല്ലാവരും കൂടുതല്‍ വിധേയന്‍മാരാവുകയാണ്. അത് തലതിരിച്ചെഴുതണം എന്ന ശ്രമത്തിന്റെ ഭാഗമാണ് ഇങ്ങനെ പ്രകാശനം നടത്തിയത്.

ആമുഖമെഴുതിപ്പിക്കാത്ത പുസ്തകം, അതിനുമുണ്ട് രാഷ്ട്രീയം

ആമുഖമെഴുതിപ്പിക്കാത്തത് എന്റെ ഒരു രാഷ്ട്രീയമാണ്. എന്റെ കഴിഞ്ഞ ഒമ്പത് പുസ്തകങ്ങളിലും എഴുത്തുകാരനെ കുറിച്ചുള്ള കുറിപ്പും രേഖപ്പെടുത്തിയിരുന്നില്ല. എന്നാല്‍ ഇത്തവണ അത് പ്രസാദകരുടെ നിര്‍ബന്ധ പ്രകാരം വെയ്ക്കേണ്ടി വന്നു അതൊരു പരാജയമാണ്. മുന്‍വിധിക്കെതിരെ പോരാടണം. ഓരോരുത്തരും അവരുടെ കണ്ണും മനസും കൊണ്ടറിയുക എന്നതാണ് ആമുഖം ഒഴിവാക്കാന്‍ കാരണം. എന്നാല്‍ യാന്ത്രികമായി വ്യാഖ്യാനിക്കാന്‍ പാടില്ല. എന്റെ പെരുമാറ്റത്തിലൂടെ, ശീലത്തെ തിരിച്ചറിയുക എന്നത് മാത്രമേ ചിന്തിക്കുന്നുള്ളൂ. നേരെ മറിച്ച് ആമുഖം അല്ലെങ്കില്‍ അവതാരിക എന്ന സമ്പ്രദായത്തില്‍ വിശ്വസിക്കുന്ന ഒരാള്‍ക്ക് അതെഴുതി കൊടുക്കുന്നതില്‍ ബുദ്ധിമുട്ടില്ലെന്നുമുള്ള നിലപാടാണ് എനിക്കുള്ളത്.

എ പത്മനാഭന്റെ പത്താമത്തെ പുസ്തകമാണിത്. തൃശൂര്‍ ഗയ ബുക്‌സ് ആണ് പ്രസാദകര്‍.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍