നിങ്ങൾക്കുമാവാം സ്വേച്ഛാധിപതി; ജനാധിപത്യത്തിൽ നിന്ന് സ്വേച്ഛാധിപത്യത്തിലേക്കുള്ള ഏഴ് ചുവടുകൾ

ഒരു രാജ്യം ‘ജനാധിപത്യത്തിൽ നിന്ന് സ്വേച്ഛാധിപത്യത്തിലേക്ക്’ നീങ്ങുന്നതിന്റെ ഏഴ് ഘട്ടങ്ങളെക്കുറിച്ച് വിശദീകരിക്കുകയാണ് തുർക്കിയിൽ നിന്നുള്ള പത്രപ്രവർത്തകയായ ഇസ് ടെമൽകുരൻ. സർക്കാരിനെ വിമർശിച്ചതിന്റെ പേരിൽ 2012 ൽ ഒരു തുർക്കി ടെലിവിഷൻ ചാനലിൽ നിന്ന് ഇസ് ടെമൽകുരൻ പുറത്താക്കപ്പെട്ടിരുന്നു. “ഹൗ ടു ലോസ് എ കൺട്രി: ദ 7 സ്റ്റെപ്‌സ് ഫ്രം ഡെമോക്രസി ടു ഡിക്റ്റേറ്റർഷിപ്” എന്ന ഇസ് ടെമൽകുരന്റെ പുസ്തകം ഏറെ പ്രശസ്തമാണ്.

ഇസ് ടെമൽകുരൻ പറയുന്നു:

ഒരു രാജ്യത്തെ എങ്ങനെ ഇല്ലാതാക്കാം; ജനാധിപത്യത്തിൽ നിന്ന് സ്വേച്ഛാധിപത്യത്തിലേക്കുള്ള ഏഴ് ചുവടുകൾ 

ജനാധിപത്യം ഒറ്റരാത്രികൊണ്ട് അപ്രത്യക്ഷമാകില്ല. വലതുപക്ഷ ജനകീയത പൂർണ്ണമായും രൂപപ്പെടാതെ അധികാരത്തിലേക്ക് ചുവടുവെക്കില്ല. അത് ഇഴഞ്ഞാണ് ആധിപത്യം സ്ഥാപിക്കുന്നത്. വലതുപക്ഷ ജനകീയതയക്ക് വ്യക്തമായ ഏഴ് മുന്നറിയിപ്പ് അടയാളങ്ങളുണ്ട്. അതുകൊണ്ട് തന്നെ നിങ്ങൾക്ക് ഒരു ഏകാധിപതിയാകണമെങ്കിൽ ലളിതമായ ഏഴ് ചുവടുകളാണ് ഉള്ളത്.

ഒന്ന് : ഒരു മുന്നേറ്റം (പ്രസ്ഥാനം) സൃഷ്ടിക്കുക

രാഷ്ട്രീയ പാർട്ടിയല്ല, മറിച്ച്‌ യഥാർത്ഥ ജനങ്ങൾക്കായി, വരേണ്യവർഗത്തിന് പിന്നിലായി തഴയപ്പെട്ട ജനങ്ങൾക്കായി ഒരു മുന്നേറ്റം സൃഷ്ടിക്കുക. അവരോട് പോരടിക്കാൻ നമ്മളെ പോലുള്ളവരെയും സൃഷ്ടിക്കുക.

രണ്ട്: യുക്തിസഹമായതിനെ തടസ്സപ്പെടുത്തുക

വിമർശകർ നിങ്ങളെ കൊച്ചാക്കാൻ ശ്രമിക്കും അല്ലെങ്കിൽ നിങ്ങളെ താഴ്ത്തിക്കെട്ടാൻ വസ്തുതാ പരിശോധനക്ക്‌ വിധേയമാക്കും. ഇത് പ്രാവർത്തികമാകില്ല. എന്തൊക്കെ പറഞ്ഞാലും വിപണിയിലെ മറ്റൊരു ആശയമാണ് ഫാസിസം.

മൂന്ന്: അധാർമികതയാണ് പുതിയ ഇരവാദം

ലജ്ജ ഇല്ലാതിരിക്കുക. നിങ്ങൾ പറയുന്നതെല്ലാം സത്യമാണ്, കാരണം നിങ്ങളാണ് അത് പറയുന്നത്. നിങ്ങളുടെ ആളുകളും അവരുടെ തനിനിറം കാണിക്കാൻ‌ മടിയില്ലാത്തവരാകും.

നാല്: സംവിധാനങ്ങളെ പൊളിക്കുക

ജുഡീഷ്യൽ, രാഷ്ട്രീയ സംവിധാനങ്ങളെ പൊളിക്കുക. ഉന്നതസ്ഥാനങ്ങളിൽ നിങ്ങളുടെ ആളുകളെ അവരോധിക്കുക. അധികാര സ്ഥാപനങ്ങളെ കളിപ്പാവകളാക്കുക.

അഞ്ച്: നിങ്ങളുടെ സ്വന്തം പൗരനെ രൂപകൽപ്പന ചെയ്യുക

ആളുകളെ ഒറ്റകെട്ടായി നിർത്തുന്ന ഒരു നല്ല കഥ(ആഖ്യാനം) ഇല്ലാതെ മനുഷ്യർക്ക് പ്രവർത്തിക്കാൻ കഴിയില്ല. അവർക്ക് ഒരു കാരണം ആവശ്യമാണ്, ഒരു അർത്ഥം ആവശ്യമാണ്. ആ കഥ രചിക്കുക. നിങ്ങളാണ് ആ കഥയിലെ നായകൻ. വില്ലൻ ആരാണെന്നത് സ്പഷ്ടമാണ്.

ആറ്: ഭയപ്പെടേണ്ടതെന്തോ അതിനെ നോക്കി അവർ ചിരിക്കട്ടെ

ബുദ്ധിപരമായ തമാശകളോ രാഷ്ട്രീയ നർമ്മമോ നിങ്ങളെ വേദനിപ്പിക്കില്ല.

ഏഴ്: നിങ്ങളുടെ സ്വന്തം രാജ്യം നിർമ്മിക്കുക

ഈ രാജ്യം ഇപ്പോൾ നിങ്ങളുടേതാണ്. വരേണ്യ വർഗ്ഗത്തിൽ നിന്നും അത് പിടിച്ചെടുക്കുക. അതിനെ മഹത്വവൽക്കരിക്കുക.

സ്വേച്ഛാധിപത്യം ഇവിടെ സംഭവിക്കില്ലെന്ന് ആളുകൾ പറയും. വിഷമിക്കേണ്ട, അത് സംഭവിക്കുമെന്ന് എനിക്കറിയാം. കാരണം അത് ഞങ്ങൾക്ക് സംഭവിച്ചിട്ടുണ്ട്, അത് എനിക്ക് സംഭവിച്ചിട്ടുണ്ട്.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍