'ഗ്രാൻഡ് 'മാ' സ്റ്റർ'; പ്രഗ്നാനന്ദയുടെ വിജയത്തിന് പിന്നിലെ അമ്മയുടെ സംഭാവനയെക്കുറിച്ചുള്ള ഹൃദയസ്പർശിയായ പോസ്റ്റ് പങ്കുവച്ച് അമുൽ

പ്രഗ്നാനന്ദയുടെ വിജയത്തിന് അമ്മ നാഗലക്ഷ്മിയുടെ സംഭാവനയെക്കുറിച്ചുള്ള ഹൃദയസ്പർശിയായ പോസ്റ്റ് പങ്കുവച്ച് അമുൽ. അമുലിന്റെ ശൈലിയിൽ പ്രഗ്നാനന്ദയുടെയും അമ്മയുടെയും ചിത്രത്തിനൊപ്പമാണ് അമുൽ കുറിപ്പ് പങ്കിട്ടത്.

“ആർ. പ്രഗ്നാനന്ദയുടെ അമ്മ ചെസ്സിലെ വിജയത്തിന് നിശബ്ദമായി സംഭാവന ചെയ്യുന്നു!” എന്ന അടികുറിപ്പോടെയാണ് അമുൽ ഇന്ത്യ പോസ്റ്റ് പങ്കുവച്ചത്. പ്രഗ്നാനന്ദയുടെയും അമ്മയുടെയും ചിത്രമാണ് അമുൽ ശൈലിയിൽ വരച്ചിരിക്കുന്നത്.


ചെസ് ബോർഡ് മുന്നിൽ വച്ചിരിക്കുന്ന പ്രഗ്നനന്ദയ്ക്ക് അമ്മ റൊട്ടി കൊടുക്കുന്നതാണ് ചിത്രത്തിലുള്ളത്. മുകളിലായി ‘ഗ്രാൻഡ് മാ സ്റ്റർ ‘ എന്ന വാക്കുകളും ചിത്രത്തിന് മുകളിൽ കാണാം. മണിക്കൂറുകൾക്ക് മുൻപ് ഷെയർ ചെയ്ത പോസ്റ്റിനു താഴെ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.

ചെസ് ലോകകപ്പിൽ ഫൈനൽ പോരാട്ടത്തിൽ നോർവേയുടെ മാഗ്നസ് കാൾസണോടാണ് ആർ. പ്രഗ്നാനന്ദ പൊരുതി തോറ്റത്. ഫൈനലിൽ പരാജയപ്പെട്ടെങ്കിലും മികച്ച മത്സരമാണ് ഇന്ത്യൻ താരം ലോക ചാമ്പ്യന് നൽകിയത്. ഒന്നര പോയൻറ് നേടിയാണ് കാൾസൺ കരിയറിലെ ആദ്യ ലോകകപ്പ് വിജയം സ്വന്തമാക്കിയിരിക്കുന്നത്.

Latest Stories

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ