Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

FOOTBALL

കളിയിലും കാഴ്ച്ചയിലും ഒരുപോലെ, കാർബൺ കോപ്പി മാറി നിൽക്കും; പുതിയ പിർലോയെ കണ്ട് ഞെട്ടി ഫുട്ബോൾ ലോകം

, 1:44 pm

ഇറ്റാലിയൻ ടീമിലേക്ക് പുതിയതായി ഇടം പിടിച്ച ഒരു പതിനെട്ടുകാരൻ താരമാണ് ഇപ്പോൾ ഫുട്ബോൾ ലോകത്ത് ചർച്ചയാവുന്നത്. ഇറ്റാലിയൻ രണ്ടാം ഡിവിഷൻ ക്ലബായ ബ്രഷിയോക്കു വേണ്ടി കളിക്കുന്ന സാൻഡ്രോ ടൊണാലിയാണ് താരം. പുതിയ പിർലോ എന്നറിയപ്പെടുന്ന മധ്യനിര താരം കളിക്കളത്തിൽ അനായസമായി പന്തു വാങ്ങുന്നതിലും കൃത്യമായ പാസുകൾ നൽകുന്നതിലും അവസരങ്ങൾ സൃഷ്ടിച്ചെടുക്കുന്നതിലുമെല്ലാം പിർലോയുടെ ശൈലി തന്നെയാണ് പിന്തുടരുന്നത്. കാഴ്ചയിലും അപാരമായ സാദൃശ്യമാണ് ഇരുവരും തമ്മിലുള്ളതെന്നാണ് ഏറ്റവും വിസ്മയിപ്പിക്കുന്ന കാര്യം.

ടൊണാലിയും പിർലോയും ലൊമ്പാർഡിയിലാണ് ജനിച്ചതെന്നതും ഇരുവരും ബ്രഷിയക്കു വേണ്ടി കളിച്ചിട്ടുണ്ടെന്നതും താരങ്ങൾ തമ്മിലുള്ള സാമ്യതയുടെ ഒരു വശം മാത്രമാണ്. ഫ്രീ കിക്കും കോർണറും എടുക്കാൻ വേണ്ടിയുള്ള നിൽപിലടക്കം പിർലോ തന്നെയാണ് ടൊണാലി. പിർലോയെ പോലെ തന്നെ ഇറ്റലിക്ക് ചരിത്രനേട്ടങ്ങൾ സമ്മാനിക്കാൻ താരത്തിനു കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഈ മാസം പോർച്ചുഗലിനും യുഎസ്എക്കുമെതിരെ നടക്കുന്ന മത്സരങ്ങൾക്കുള്ള ടീമിൽ താരം ഇടം പിടിച്ചിട്ടുണ്ട്.

ബ്രഷിയയുടെ സീനിയർ ടീമിനു വേണ്ടി കഴിഞ്ഞ സീസണിൽ അരങ്ങേറിയ ടൊണാലിക്കു വേണ്ടി ഇറ്റലിയിലെ വമ്പൻ ടീമുകളെല്ലാം രംഗത്തുണ്ട്. യുവന്റസ്, എസി മിലാൻ, നാപ്പോളി, റോമ എന്നിവരെല്ലാം ഇറ്റലിയുടെ ഭാവി വാഗ്ദാനത്തെ ടീമിലെത്തിക്കാനുള്ള ശ്രമത്തിലാണ്. ദേശീയ ടീമിൽ ഇടം നേടിയതിനു പിന്നാലെ താരത്തിനു വേണ്ടി ആവശ്യക്കാരുടെ എണ്ണം വർദ്ധിക്കുമെന്നുറപ്പാണ്. നിലവിൽ ചെൽസിയും താരത്തിൽ താൽപര്യമറിയിച്ചിട്ടുണ്ട്. അടുത്ത സീസണിൽ യൂറോപ്പിലെ ഏതെങ്കിലും പ്രധാന ടീമിന്റെ താരം തന്നെയായിരിക്കും ഈ പുതിയ പിർലോ.

Advertisement