ഏഷ്യന്‍ ഗെയിംസില്‍ മലയാളി കരുത്ത്; എം ശ്രീശങ്കറിന് വെള്ളി, ജിന്‍സണ്‍ ജോണ്‍സണ് വെങ്കലം; മെഡല്‍ നേട്ടത്തില്‍ ഇന്ത്യയ്ക്ക് 'അര്‍ദ്ധ സെഞ്ചുറി'

ഏഷ്യന്‍ ഗെയിംസില്‍ മലയാളി കരുത്തില്‍ ഇന്ത്യയ്ക്ക് വീണ്ടും മെഡല്‍ നേട്ടം.
പുരുഷ വിഭാഗം ലോങ് ജംപില്‍ എം. ശ്രീശങ്കറിന് വെള്ളിയും. 1500 മീറ്ററില്‍ ജിന്‍സന്‍ ജോണ്‍സണ് വെങ്കലവും നേടാനായി. 8.19 മീറ്റര്‍ ദൂരം ചാടിയാണ് ശ്രീശങ്കറിന്റെ വെള്ളിമെഡല്‍ നേട്ടം.

ശ്രീശങ്കറിന്റെ ആദ്യ ചാട്ടംതന്നെ ഫൗളായിരുന്നു. തുടര്‍ന്ന് നാലാം ശ്രമത്തിലാണ് വെള്ളിമെഡലിന് അര്‍ഹമായത്. 8.19 ദൂരമാണ് ശ്രീശങ്കര്‍ ചാടിയത്. ഹാങ്ചൗ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 50 കടക്കുകയും ചെയ്തു

പുരുഷന്‍മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസില്‍ അവിനാഷ് സാബ്ലെ ഗെയിംസ് റെക്കോഡോടെ സ്വര്‍ണം നേടി. എട്ട് മിനിറ്റ് 19.50 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് താരം സ്വര്‍ണമണിഞ്ഞത്.

എട്ടാം ദിനമായ ഞായറാഴ്ച ഷൂട്ടിങ്ങിലാണ് ഇന്ത്യ തിളങ്ങിയത്. പുരുഷന്‍മാരുടെ വ്യക്തിഗത ട്രാപ് ഷൂട്ടിങ്ങില്‍ മൂന്നാം സ്ഥാനത്തെത്തിയ കിയാനന്‍ ഡാറിയസ് ചെനായ് വെങ്കലം നേടി. എട്ടാം ദിനം ഷൂട്ടിങ് റേഞ്ചില്‍ നിന്ന് ഇന്ത്യ സ്വന്തമാക്കുന്ന മൂന്നാം മെഡലായിരുന്നു ഇത്. പുരുഷന്‍മാരുടെ ട്രാപ് ഷൂട്ടിങ് ടീം ഇനത്തില്‍ ഇന്ത്യ സ്വര്‍ണം നേടിയിരുന്നു. സൊരാവര്‍ സിങ്, പൃഥ്വിരാജ് ടൊണ്‍ഡയ്മാന്‍ എന്നിവര്‍ക്കൊപ്പം സ്വര്‍ണം നേടിയ കിയാനന്‍ ഡാറിയസ് ചെനായ് തന്നെയാണ് ഇപ്പോള്‍ വ്യക്തിഗത ഇനത്തില്‍ വെങ്കലം നേടിയത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം