ജാവലിന്‍ ത്രോയില്‍ ഇന്ത്യ-പാക് പോരാട്ടം; അര്‍ഷാദ് നദീമിന് സ്വര്‍ണം; നീരജ് ചോപ്രയ്ക്ക് വെള്ളി; ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സിന് വെങ്കലം

ഒളിംപിക്‌സ് ജാവലിന്‍ ത്രോയില്‍ നിലവിലെ ചാമ്പ്യനായ നീരജ് ചോപ്ര നിരാശ. 90 മീറ്റില്‍ അധികം ദൂരം കണ്ടെത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് അദേഹം രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ടോക്കിയോയില്‍ നേടിയ സ്വര്‍ണം നിലനിര്‍ത്താനാണ് നീരജ് പാരീസിലിറങ്ങിയത്.

പാക് താരം അര്‍ഷാദ് നദീ(92.97) മീറ്റര്‍ ദൂരം എറിഞ്ഞതോടെയാണ് നീരജ് ചോപ്ര രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. നീരജ് ചോപ്രയ്ക്ക് (89.45) മീറ്റര്‍ കണ്ടെത്താനെ സാധിച്ചുള്ളൂ. ആറ് ശ്രമങ്ങളില്‍ അഞ്ചും ഫൗളാകുകയാണ് ഉണ്ടായത്. ജാവലിന്‍ ത്രോയില്‍ ഇന്ത്യ-പാക്ക് പോരാട്ടമാണ് നടന്നത്. , ഗ്രനെഡയുടെ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സ് (88.54) മീറ്റര്‍ എറിഞ്ഞ് വെങ്കലവും സ്വന്തമാക്കി.

യോഗ്യതാറൗണ്ടില്‍ 89.34 മീറ്റര്‍ ദൂരമെറിഞ്ഞ് ഒന്നാം സ്ഥാനക്കാരനായാണ് നീരജ് ഫൈനലിലേക്ക് മുന്നേറിയത്.സീസണില്‍ നീരജിന്റെ ഏറ്റവും മികച്ച പ്രകടനവും യോഗ്യതാ റൗണ്ടിലെ ഏറ്റവും മികച്ച ത്രോയും ആയിരുന്നു ഇത്. നീരജ് അടക്കം 12 താരങ്ങളാണ് ഫൈനലില്‍ മത്സരിച്ചത്.

Read more

നീരജിനൊപ്പം ഫൈനലില്‍ മത്സരിക്കുന്ന അഞ്ച് താരങ്ങള്‍ 90 മീറ്റില്‍ അധികം ദൂരം കണ്ടെത്തിയവരാണ്. ചൊവ്വാഴ്ച നടന്ന യോഗ്യതാ റണ്ടില്‍ ആദ്യ ശ്രമത്തില്‍ തന്നെ 89.34 മീറ്റര്‍ ദൂരം താണ്ടിയാണ് നീരജ് ഫൈനലിന് യോഗ്യത നേടിയത്.