Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

FOOTBALL

പെപ് ഗാർഡിയോളക്കു ക്ലബിലേക്കു സ്വാഗതമെന്ന് ബാഴ്സലോണ പ്രസിഡന്റ്

, 3:05 pm

ബാഴ്സയുടെ മുൻ പരിശീലകനും നിലവിൽ മാഞ്ചസ്റ്റർ സിറ്റി മാനേജറുമായ പെപ് ഗാർഡിയോളയെ ക്ലബിലേക്കു സ്വാഗതം ചെയ്ത് ബാഴ്സലോണ പ്രസിഡൻറ് ബർട്ടമൂ. ആഴ്ചകൾക്കു മുൻപ് നൽകിയ ഒരു അഭിമുഖത്തിൽ ബാഴ്സലോണയിൽ തന്നെ തന്റെ കരിയറിന്റെ അവസാന കാലഘട്ടം ചെലവഴിക്കാനാണു താൽപര്യമെന്ന് ഗാർഡിയോള വെളിപ്പെടുത്തിയിരുന്നു. ബാഴ്സ അക്കാദമിയായ ലാ മാസിയയുടെ പരിശീലകനായി കരിയർ ആരംഭിച്ച ഗാർഡിയോള അവിടെ തന്നെ കരിയർ അവസാനിപ്പിക്കണമെന്ന ആഗ്രഹമാണ് വെളിപ്പെടുത്തിയത്. ഇതിനു പിന്നാലെയാണ് താരത്തെ ബാഴ്സയിലേക്ക് ബർട്ടമൂ സ്വാഗതം ചെയ്തത്.

ദി ടൈംസിനു നൽകിയ അഭിമുഖത്തിലാണ് ഗാർഡിയോളയെ ബർട്ടമൂ ബാഴ്സയിലേക്കു സ്വാഗതം ചെയ്തത്. പെപ് ഗാർഡിയോള ഒരു ജീനിയസാണെന്നും അദ്ദേഹത്തിനു വേണ്ടി ബാഴ്സയുടെ വാതിലുകൾ എപ്പോഴും തുറന്നു കിടക്കുമെന്നും ബാഴ്സ പ്രസിഡന്റ് പറഞ്ഞു. “ലാ മാസിയ പരിശീലകനായി തിരിച്ചു വരണമെന്ന് ഗാർഡിയോള പറഞ്ഞതായി ഒരു വാർത്ത അടുത്തിടെ ഞാൻ കാണുകയുണ്ടായി. അതു സന്തോഷം പകരുന്ന കാര്യമാണ്. ബാഴ്സ വിടാൻ ഗാർഡിയോള ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ തന്നെ അത്തരമൊരു ഓഫർ ഞങ്ങൾ നൽകിയിരുന്നു. താരം ടീമിലേക്കു തിരിച്ചെത്തുകയെന്നത് ബാഴ്സക്കൊരു വലിയ വാർത്തയാണ്.” ബർട്ടമൂ പറഞ്ഞു.

മെസി ബാഴ്സയിൽ തന്നെ കരിയർ അവസാനിപ്പിക്കുമെന്ന കാര്യത്തിലും ബർട്ടമൂ പ്രതീക്ഷ പ്രകടിപ്പിച്ചു. ബാഴ്സയുടെ പദ്ധതികളിൽ താരം പൂർണ തൃപ്തനാണെന്നും വമ്പൻ താരങ്ങൾക്കൊപ്പം കളിച്ച് ഒരു ക്ലബിൽ തന്നെ കരിയർ അവസാനിപ്പിക്കാൻ മെസി തയ്യാറാകുമെന്നാണു കരുതുന്നതെന്ന് ബർട്ടമൂ പറഞ്ഞു. ടീമിലെ ഏറ്റവും മികച്ച താരങ്ങളെ വിൽക്കാൻ ബാഴ്സക്കു പദ്ധതിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement