0 പന്തിൽ വിക്കറ്റ് നേട്ടം , അപൂർവ ഭാഗ്യം കിട്ടിയത് ഇന്ത്യൻ സൂപ്പർ ബാറ്റർക്ക്; റെക്കോഡ് ഇങ്ങനെ

ലോകം കണ്ട ഏറ്റവും മികച്ച ബാറ്റ്‌സ്മാനായ കോഹ്‌ലിയുടെ കഴിവുകളെക്കുറിച്ച് അധികം പറയേണ്ട കാര്യമില്ല. ഇപ്പോൾ ഒരൽപം മോശം അവസ്ഥയിൽ ആണെങ്കിലും കിംഗ് കോഹ്ലി എന്നും കോഹ്ലി തന്നെയാണ്, താരത്തിന്റെ ബൗളിംഗ് പ്രകടനങ്ങൾ ക്രിക്കറ്റ് പ്രേമികൾ ചിലർ എങ്കിലും മറന്നുപോയി കാണും . പണ്ട് ചെന്നൈ സൂപ്പർ കിങ്സിനെതിരെയുള്ള മത്സരത്തിൽ കോഹ്‌ലിയുടെ ഓവറിലാണ് ആൽബി മോർക്കൽ സംഹാരതാണ്ഡവമാടി ടീമിനെ വിജയിപ്പിച്ചതൊക്കെ.

അത്യവശ്യം വേണ്ട ഘട്ടത്തിൽ മാത്രം ബൗൾ ചെയ്യുന്ന കോഹ്‌ലിയുടെ അനേകം ബാറ്റിംഗ് റെക്കോർഡുകൾക്കിടയിൽ സൂക്ഷിക്കാൻ ഒരു ബൗളിംഗ് റെക്കോർഡുണ്ട്, സംഭവം അൽപ്പം സ്പെഷ്യലാണ്.

2011ൽ ഇംഗ്ലണ്ടിനെതിരായ ഏകദിന ടി20യിലാണ് കോഹ്‌ലി തന്റെ ടി20 കരിയറിൽ ആദ്യമായി പന്തെറിയാൻ എത്തുന്നത്. 23 കാരനായ കോലി ലെഗ് സൈഡിൽ ഒരു വൈഡ് ബോൾ എറിഞ്ഞു. എന്നാൽ ബാറ്റ്‌സ്മാൻ കെവിൻ പീറ്റേഴ്‌സൻ ക്രീസിൽ നിന്ന് ചാർജ് ചെയ്തു, ധോണി സ്റ്റംപ് ചെയ്‌തപ്പോൾ കെവിൻ പുറത്താവുകയും ചെയ്തു. അതായത് , 0-ആം പന്തിൽ ഒരു വിക്കറ്റ്.

അനേകം കൗതുക റെക്കോർഡുകൾ ഉള്ള കോഹ്‌ലിക്ക് പന്തെറിയാതെ തന്നെ ഒരു വിക്കറ്റ് എന്ന് പറയാം.

Read more