ബുംറയെ പടച്ച് വിട്ട കടവുള്ക്ക് പത്തിൽ പത്ത്; ക്യാപ്റ്റൻസി വേറെ ലെവൽ; വാനോളം പുകഴ്ത്തി ചേതേശ്വര്‍ പുജാര

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബോളറാണ്‌ ഇന്ത്യൻ താരമായ ജസ്പ്രീത് ബുംറ. ടീം തോൽവി മുൻപിൽ കാണുന്ന സമയത്ത് ക്യാപ്റ്റൻ രോഹിത് ശർമ്മ 93 ആം നമ്പർ ജേഴ്‌സി അണിഞ്ഞ കളിക്കാരനെ ഇറക്കി വിടും. പിന്നെ എതിരാളികളെ സംഹരിച്ചിട്ടേ അദ്ദേഹം നിർത്തു. അതിന് ഉത്തമ ഉദാഹരണമാണ് ഈ വർഷം നടന്ന ടി-20 ലോകകപ്പ്. പ്രയാസമായ മത്സരം എളുപ്പമാക്കി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച താരമാണ് ജസ്പ്രീത് ബുംറ.

പെർത്തിൽ നടന്ന ബോർഡർ ഗവാസ്കർ ട്രോഫി ടെസ്റ്റിൽ ഇന്ത്യക്ക് വേണ്ടി നിർണായകമായ പ്രകടനം കാഴ്ച വെച്ച നായകനായ ജസ്പ്രീത് ബുംറയായിരുന്നു. ബോൾ കൊണ്ട് മാത്രമല്ല ക്യാപ്റ്റൻസി കൊണ്ട് ഓസ്‌ട്രേലിയയെ തകർക്കാനുള്ള പദ്ധതികൾ കൊണ്ടും അദ്ദേഹം നിറഞ്ഞാടുകയായിരുന്നു. താരത്തിന്റെ ക്യാപ്റ്റൻസി മികവിനെ വാനോളം പുകഴ്ത്തി സംസാരിച്ചിരിക്കുകയാണ് ഇന്ത്യൻ താരം ചേതേശ്വര്‍ പുജാര.

ചേതേശ്വര്‍ പുജാര പറയുന്നത് ഇങ്ങനെ:

“ഇന്ത്യയുടെ ദീര്‍ഘകാല നായകനാവാന്‍ ബുംറ മികച്ച ഓപ്ഷനാണെന്ന് ഒരു സംശയവുമില്ലാതെ പറയാം. ന്യൂസിലാന്‍ഡിനെതിരെ നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പര കൈവിട്ട്, വളരെ ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിലൂടെയാണ് ടീം ഇന്ത്യ കടന്നുപോയിരുന്നത്. എന്നാല്‍ ആ ഘട്ടത്തില്‍ പോലും മികച്ച പ്രകടനം കാഴ്ച വെക്കുന്നതില്‍ അദ്ദേഹം ടീമിനെ പ്രാപ്തമാക്കി”

ചേതേശ്വര്‍ പുജാര തുടർന്നു:

“ടീമിനെ നയിക്കാന്‍ അദ്ദേഹത്തിന് ഇനിയും സാധിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരു ടീം മാനാണ് ബുംറ. ഒരിക്കല്‍ പോലും തന്നെക്കുറിച്ച് ബുംറ സംസാരിക്കാറില്ലെന്ന് അദ്ദേഹത്തെ ശ്രദ്ധിച്ചാല്‍ മനസ്സിലാകും. ടീമിനെ കുറിച്ചും മറ്റുതാരങ്ങളെ കുറിച്ചും മാത്രമാണ് അദ്ദേഹം എപ്പോഴും സംസാരിച്ചുകണ്ടിട്ടുള്ളത്” ചേതേശ്വര്‍ പുജാര പറഞ്ഞു.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍