26 പന്തില്‍ 103, 14 സിക്സും 4 ഫോറും!, ഐപിഎലിന് ശേഷവും മിന്നലാട്ടം തുടര്‍ന്ന് സണ്‍റൈസേഴ്സ് താരം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024-ല്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനായി മിന്നുന്ന ഫോമിലായിരുന്ന അഭിഷേക് ശര്‍മ്മ. ഇപ്പോഴിതാ ഐപിഎല്‍ സീസണിനും ശേഷവും മിന്നും പ്രകടനം തുടരുകയാണ് താരം. ഗുരുഗ്രാമില്‍ നടന്ന ഒരു ക്ലബ് ഗെയിമില്‍ താരം വെടിക്കെട്ട് പ്രകടനമാണ് കാഴ്ചവെച്ചത്. 26 പന്തില്‍ 14 സിക്‌സും 4 ഫോറും സഹിതം 103 റണ്‍സാണ് താരം അടിച്ചെടുത്തത്. 396 സ്ട്രൈക്ക് റേറ്റിലാണ് അദ്ദേഹത്തിന്റെ പ്രകടനം.

ഐപിഎല്‍ 17-ാം സീസണില്‍ 200-ന് മുകളില്‍ സ്ട്രൈക്ക് റേറ്റില്‍ സൗത്ത്പാവ് 400-ലധികം റണ്‍സ് നേടിയിരുന്നു. ടൂര്‍ണമെന്റിന്റെ ഫൈനലിലേക്കുള്ള സണ്‍റൈസേഴ്‌സിന്റെ യാത്രയില്‍ യുവതാരം ഒരു പ്രധാന പങ്ക് വഹിച്ചു.

2024 ലെ ഐസിസി ടി20 ലോകകപ്പിന് ശേഷം വരാനിരിക്കുന്ന സിംബാബ്വെയ്ക്കെതിരായ അഞ്ച് മത്സര ടി20 പരമ്പരയില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയേക്കും. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ തന്റെ അവസാന ആഗോള ഇവന്റില്‍ കളിക്കുന്നതിനാല്‍, അഭിഷേക് മെന്‍ ഇന്‍ ബ്ലൂയ്ക്കായി ഇന്നിംഗ്സ് തുറക്കുമെന്ന് പ്രതീക്ഷിക്കുന്നു.

മുന്‍ താരങ്ങളായ ഹര്‍ഭജന്‍ സിഗും അമ്പാട്ടി റായിഡുവും അഭിഷേക് അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലും നടക്കുന്ന ടി20 ലോകകപ്പില്‍ കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാലത് സംഭവിച്ചില്ല.

Latest Stories

വയനാട് പുനരധിവാസം; നാളെ പ്രത്യേക മന്ത്രിസഭാ യോഗം ഓണ്‍ലൈനായി

ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കം; പള്ളികളുടെ ലിസ്റ്റ് കൈമാറാന്‍ നിര്‍ദ്ദേശിച്ച് സുപ്രീംകോടതി

പുനരധിവാസ പട്ടികയിലെ പിഴവ്; ആശങ്ക വേണ്ട, എല്ലാവരെയും ഉള്‍പ്പെടുത്തലാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കെ രാജന്‍

പ്രധാനമന്ത്രി കുവൈത്തില്‍ വന്‍ സ്വീകരണം; പ്രവാസി സമൂഹത്തിന് നന്ദി അറിയിച്ച് നരേന്ദ്ര മോദി

നടിയെ ആക്രമിച്ച കേസ്; തുറന്ന കോടതിയിലെ വിചാരണയെന്ന അതിജീവിതയുടെ ആവശ്യം തള്ളി കോടതി

BGT 2024: വമ്പൻ തിരിച്ചടി, നാലാം ടെസ്റ്റിന് മുമ്പ് ഇന്ത്യൻ ക്യാമ്പിൽ പരിക്ക് ആശങ്ക; പണി കിട്ടിയത് സൂപ്പർ താരത്തിന്

കേരളത്തിന് ക്രിസ്തുമസ് സമ്മാനവുമായി റെയില്‍വേ; പുതുതായി അനുവദിച്ചത് പത്ത് പ്രത്യേക ട്രെയിനുകള്‍

'അവന്‍റെ ശത്രു അവന്‍ തന്നെ, തന്‍റെ പ്രതിഭയോടു നീതി പുലര്‍ത്താന്‍ അവന്‍ തയാറാകുന്നില്ല'

എംപിയെന്ന നിലയില്‍ ലഭിച്ച വരുമാനവും പെന്‍ഷനും തൊട്ടിട്ടില്ലെന്ന് സുരേഷ്‌ഗോപി

വയനാട് പുനരധിവാസം; ഗുണഭോക്താക്കളുടെ പട്ടികയില്‍ പിഴവെന്ന് ആരോപണം; പ്രതിഷേധവുമായി ദുരന്തബാധിതരുടെ സമര സമിതി