സഞ്ജു സാംസൺ- സമീപകാലത്ത് ഇത്രയധികം ക്രിക്കറ്റ് ലോകത്ത് ചർച്ചയായ മറ്റൊരു പേര് ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് തന്നെ പറയാം. അയാളുടെ ഭാഗത്ത് നിന്ന് നല്ല പ്രകടനം ഉണ്ടായാലോ, മോശം പ്രകടനം ഉണ്ടായാലും എല്ലാം ആ വാർത്ത വലിയ രീതിയിൽ തന്നെ ചർച്ചയാകും. ഒരു മലയാളി ആയതിന്റേത് ആയ ഗുണവും ദോഷവും എല്ലാം സഞ്ജു സാംസണ് ഈ കാലഘത്തിൽ അനുഭവിച്ചിട്ടുണ്ട് എന്ന് പറയാം.
ദുലീപ് ട്രോഫിയിൽ ഇന്ത്യ ഡി യുടെ ഭാഗമായി അവസരം കിട്ടിയപ്പോൾ പോലും സഞ്ജുവിന് ബഞ്ചിൽ ആയിരുന്നു സ്ഥാനം. എന്നാൽ കാര്യങ്ങൾ മാറി മറിഞ്ഞത് പെട്ടെന്ന് ആയിരുന്നു. ഇന്ത്യ ഡി- ഇന്ത്യ ബി പോരാട്ടത്തിൽ ശ്രേയസ് അയ്യരുടെ ടീമിൽ സഞ്ജുവിന് അവസരം കിട്ടുന്നു. അതിൽ അദ്ദേഹം ഏറെ നാളായി തന്റെ മേൽ ഉണ്ടായിരുന്ന ആ ശാപം അങ്ങോട്ട് കഴുകി കളഞ്ഞു. “കിട്ടുന്ന അവസരം നന്നായി ഉപയോഗിക്കുന്നില്ല” എന്ന ശാപം മാറ്റി തകർത്തടിച്ചിരിക്കുകയാണ്. 12 ബൗണ്ടറികളും 3 സിക്സും താരത്തിന്റെ ഇന്നിങ്സിൽ ഉണ്ടായിരുന്നു
ഭാവിയിൽ ഇന്ത്യൻ ടീമിൽ സ്ഥിരമായി അവസരം കിട്ടണം എങ്കിൽ കിട്ടുന്ന അവസരം നന്നായി ഉപയോഗിച്ച മതിയാകു എന്ന ചിന്തയിൽ തന്നെ എത്തിയ സഞ്ജു എന്തായാലും പതിവ് ശൈലി വിടാതെ തന്നെ കളിച്ചു. ഒരേ സമയം ക്ലാസും മാസുമായി ചേർന്ന ഇന്നിങ്സിൽ താരം സ്പിന്നിനെയും പേസിനെയും ഒരുപോലെ ആക്രമിച്ചു.
എന്തായാലും ഈ സെഞ്ച്വറി താരത്തിന് വലിയ രീതിയിൽ ബൂസ്റ്റ് നൽകും എന്ന ഉറപ്പാണ്. ബംഗ്ലാദേശിന് എതിരെയുള്ള ടി 20 പരമ്പര വരാനിരിക്കെ ഇന്ത്യൻ ടീമിൽ ഈ സെഞ്ച്വറി വലിയ രീതിയിൽ ഉള്ള അവകാശ വാദം ഉന്നയിക്കാൻ സഹായിക്കും.
WELL PLAYED, SANJU SAMSON…!!!
– 106 runs from just 101 balls including 12 fours & 3 sixes in Duleep Trophy, A very good confidence boost ahead of the T20I series against Bangladesh 👌 pic.twitter.com/haklyNHS2V
— Johns. (@CricCrazyJohns) September 20, 2024
Read more