ഐപിഎല്‍ തുടങ്ങാന്‍ ഇനി ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കേ വന്‍ തിരിച്ചടിയേറ്റിരിക്കുന്ന ടീം ചെന്നൈ സൂപ്പര്‍കിംഗ്‌സാണ്. മെഗാലേലത്തില്‍ 14 കോടി മുടക്കി ടീം തിരിച്ചുപിടിച്ച കളിക്കാരന്‍ ദീപക് ചഹറിന് പരിക്കേറ്റ് ഐപിഎല്‍ നഷ്ടമാകുന്ന നിലയിലായി. പറ്റിയ പകരക്കാരനായുള്ള തെരച്ചിലിലാണ് താരം. ഗുജറാത്തില്‍ ക്യാമ്പ് തുടങ്ങാനിരിക്കെ നാട്ടുകാരനായ താരത്തില്‍ പകരക്കാരനെ തെരയുകയാണ് നാലു തവണ ഐപിഎല്ലില്‍ കിരീടം ചൂടിയ സിഎസ്‌കെ.
ഗുജറാത്തില്‍ നിന്നുള്ള ഇതുവരെ ഇന്ത്യന്‍ ടീമില്‍ കളിച്ചിട്ടുപോലുമില്ലാത്ത പേസര്‍ അര്‍സന്‍ നാഗ്വാസ്വല്ലയെയാണ് സിഎസ്‌കെ ദീപക് ചഹറിന് പകരക്കാരനായി പരിഗണിക്കുന്ന താരങ്ങളില്‍ ഒന്ന്. ഇന്ത്യന്‍ ടീമിലേക്കുള്ള അരങ്ങേറ്റം കാത്തിരിക്കുന്ന താരം ഇംഗ്‌ളണ്ടിനെതിരേ കഴിഞ്ഞ വര്‍ഷം നടന്ന ടെസ്റ്റ് പരമ്പരയില്‍ റിസര്‍വ് താരമായിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനമാണ് താരം സിഎസ്‌കെയുടെ റഡാറിലാകാന്‍ കാരണം. ഗുജറാത്തിനായി 20 ആഭ്യന്തത ടി20 യില്‍ കളിച്ച താരം 28 വിക്കറ്റുകള്‍ നേടിക്കഴിഞ്ഞു. ബൗളിംഗില്‍ വ്യത്യസ്ത നോക്കുന്ന തന്ത്രശാലിയായ ധോണിയുടെ കണ്ണ് നാഗ്വാസ്വെല്ലയില്‍ പതിഞ്ഞിട്ടുണ്ട്.
ചഹറിന്റെ അഭാവം ബൗളിംഗില്‍ വരുത്തുന്ന വിടവ് പരിഹരിക്കാന്‍ ഇ ഷാന്ത് ശര്‍മ്മ, ധാല്‍ കുല്‍ക്കര്‍ണ്ണി എന്നിവരും ചെന്നൈയുടെ കണ്ണിലുണ്ട്. ഡെത്ത് ഓവറിലും പവര്‍പ്‌ളേയിലും കാട്ടുന്ന മികവാണ് ഇഷാന്തില്‍ എത്തിച്ചിരിക്കുന്നത്. രാജസ്ഥാന്‍ റോയല്‍സിനായി 92 കളികളില്‍ 86 വിക്കറ്റുകള്‍ വീഴ്ത്തിയ ധവാല്‍ കുല്‍ക്കര്‍ണ്ണിയ്ക്ക് പക്ഷേ രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും മുംബൈയില്‍ എത്തിയ ശേഷം കാര്യമായി അവസരം താരത്തിന് കിട്ടിയിരുന്നില്ല. മെഗാലേലത്തില്‍ അണ്‍സോള്‍ഡായ താരമാണ് ഇഷാന്തും കുല്‍ക്കര്‍ണ്ണിയും.