എന്തൊരു പ്രതീക്ഷയും ആവേശമായിരുന്നു, ചാമ്പ്യന്മാര്‍ ആയില്ലെങ്കിലും ഇടനെഞ്ചിലാണ് ദാദക്കും കൂട്ടര്‍ക്കും സ്ഥാനം

കെ നന്ദകുമാര്‍ പിള്ള

മാര്‍ച്ച് 23, ഇന്ത്യന്‍ ക്രിക്കറ് ടീമിന്റെ രണ്ടാം ഫൈനല്‍ പ്രവേശനത്തിന് 19 വര്ഷം തികയുന്നു. ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു ആ ദിവസം. എന്തൊരു പ്രതീക്ഷയായിരുന്നു, എന്തൊരു ആവേശമായിരുന്നു. ചാമ്പ്യന്മാര്‍ ആയില്ലെങ്കിലും ഇടനെഞ്ചിലാണ് ദാദക്കും കൂട്ടര്‍ക്കും സ്ഥാനം.

ആ ലോകകപ്പിന് തൊട്ടു മുപ്പായിരുന്നു ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനം. വളരെ മോശമായ പ്രകടനമായിരുന്നു അവിടെ ടീം ഇന്ത്യ നടത്തിയത്. ഏഴു മത്സര ഏകദിന പരമ്പരയില്‍ ഇരുനൂറോ അതില്‍ കൂടുതലോ ഇന്ത്യ നേടിയത് രണ്ടേ രണ്ടു പ്രാവശ്യം.108, 108, 122, 122 ഇതായിരുന്നു നാലു മത്സരങ്ങളില്‍ ഇന്ത്യയുടെ സ്‌കോര്‍. രണ്ടു സെഞ്ചുറികളുമായി സെവാഗിന്റെ പ്രകടനം മാത്രം വേറിട്ട് നിന്നു. അര്ധസെഞ്ചുറികളുടെ എണ്ണം ആകട്ടെ യുവരാജിന്റെ വകയായ ഒരെണ്ണം മാത്രം.

എന്നാല്‍, ബൗളേഴ്സിന്റെ പ്രകടനം കുറേക്കൂടി മികച്ചതായിരുന്നു. ഇന്ത്യയെ പരീക്ഷിക്കാനായിട്ടാണെന്നു തോന്നുന്നു, ബൗളേഴ്സിന് അനുകൂലമായ, ബാറ്റിംഗ് അങ്ങേയറ്റം ദുഷ്‌കരമായ പിച്ചുകളായിരുന്നു ന്യൂസിലാന്‍ഡ് ആ സീരീസിനായി ഒരുക്കിയത്. സീരീസ് 5 – 2 നു ഇന്ത്യ പരാജയപ്പെട്ടെങ്കിലും ബൗളേഴ്സിന് ഫോമിലെത്താന്‍ അത്തരം പിച്ചുകള്‍ സഹായിച്ചു. ശ്രീനാഥ് 18 ഉം സഹീര്‍ ഖാന്‍ 10 ഉം വിക്കറ്റുകള്‍ നേടി.

ഈ പശ്ചാത്തലത്തിലാണ് ലോകകപ്പിലേക്ക് ഇന്ത്യ പ്രവേശിച്ചത്. അതുകൊണ്ട് തന്നെ ആരാധകര്‍ക്ക് ടീമിനെക്കുറിച്ച് ഒട്ടും പ്രതീക്ഷയിലായിരുന്നു എന്ന് പറഞ്ഞാല്‍ തെറ്റില്ല. നിരാശയ്ക്ക് ആക്കം കൂട്ടിക്കൊണ്ട് ഹോളണ്ടിനെതിരായ ആദ്യ മത്സരത്തില്‍ ഇന്ത്യ നേടിയത് വെറും 204 റണ്‍സ്. എങ്കിലും ശ്രീനാഥിന്റെയും കുംബ്ലെയുടെയും ബൗളിംഗ് മികവില്‍ (നാലു വിക്കറ്റ് വീതം) ഇന്ത്യ 68 റണ്‍സിന് വിജയിച്ചു. അടുത്ത മത്സരം സൗത്ത് ആഫ്രിക്കയിലെ ഇന്ത്യയുടെ ഭാഗ്യ ഗ്രൗണ്ടായ സെഞ്ചുറിയനില്‍ ഓസ്ട്രേലിയക്കെതിരെ. പക്ഷെ ടീമിന്റെ പ്രകടനത്തിന് ഒരു മാറ്റവുമുണ്ടായില്ല. വെറും 125 റണ്‍സിനാണ് കങ്കാരുക്കള്‍ ഇന്ത്യയെ പുറത്താക്കിയത്. അതോടു കൂടി ആരാധകരുടെ പ്രതീക്ഷ മുഴുവന്‍ നശിച്ചു. അവരുടെ വികാരം ഉള്‍ക്കൊണ്ടുകൊണ്ടാകണം ടീം തിരിച്ചു വരും എന്ന വാഗ്ദാനം നല്‍കിയാണ് അന്നത്തെ പ്രസ് കോണ്‍ഫറന്‍സ് ഇന്ത്യക്കാര്‍ ടീം അവസാനിപ്പിച്ചത്.

അപ്പോഴും അതൊരു സാധാരണ പ്രസ്താവനയായി മാത്രമേ എല്ലാവരും കരുതിയുള്ളൂ. എന്നാല്‍ അങ്ങനെ ആയിരുന്നില്ല. ചാരത്തില്‍ നിന്ന് ഉയര്‍ന്നു വന്ന ഫീനിക്‌സ് പക്ഷിയെപ്പോലെയായിരുന്നു പിന്നീട് കണ്ട ടീം ഇന്ത്യ. അടുത്ത രണ്ടു മത്സരങ്ങള്‍ സിംബാബ്വെയെ 83 റണ്‍സിനും നമീബിയയെ 181 റണ്‍സിനും പരാജയപ്പെടുത്തി. ഈ രണ്ടു രാജ്യങ്ങളും കുഞ്ഞന്മാരായതു കൊണ്ട് എന്നെപ്പോലെയുള്ള ആരാധകര്‍ക്ക് ടീമില്‍ വിശ്വാസം വന്നിരുന്നില്ല. പക്ഷെ ഇംഗ്ലണ്ടിനെതിരെ ദര്‍ബനില്‍ നടന്ന മത്സരത്തോടെയാണ് ടീം ഫോമിലേക്ക് എത്തി എന്ന് എല്ലാവര്ക്കും വിശ്വാസം വന്നത്.

ആശിഷ് നെഹ്‌റ എന്ന ചുഴലിക്കൊടുംകാറ്റ് (23 / 6) ഇംഗ്ലണ്ട് ബാറ്റിംഗ് നിരയില്‍ വീശിയടിച്ച മത്സരത്തില്‍ ഇന്ത്യ ജയിച്ചത് 82 റണ്‍സിന്. അതോടെ പ്രതീക്ഷകള്‍ കൈവിട്ട ആരാധകരെല്ലാം തിരിച്ചു വന്നു. സച്ചിന്റെ മാസ്മരിക പ്രകടനത്തിന്റെ ബലത്തില്‍ സെഞ്ചുറിയനില്‍ പാക്കിസ്ഥാന്‍, ഗാംഗുലിയുടെ സെഞ്ചുറിയോടെ കേപ് ടൗണില്‍ കെനിയ, സച്ചിന്‍ (97)- സെവാഗ്(66) ബാറ്റിംഗ് ദ്വയം, ശ്രീനാഥ്-നെഹ്‌റ (4 വിക്കറ്റ് വീതം) ബൗളിംഗ് ദ്വയം നിഷ്പ്രഭമാക്കിയ ശ്രീലങ്ക, നാലു വിക്കറ്റുകളുമായി സഹീര്‍ ഖാന്‍ മിന്നല്‍പിണറായ മത്സരത്തില്‍ ന്യൂസിലാന്‍ഡ്…. സെമി ഫൈനലില്‍ അപ്രതീക്ഷിത എതിരാളികളായി ലഭിച്ച കെനിയ… അങ്ങനെ തുടര്‍ച്ചയായി എട്ടു മത്സരങ്ങളാണ് ഓസ്ട്രേലിയക്കെതിരായ തോല്‍വിക്ക് ശേഷം ഇന്ത്യ ജയിച്ചത്. ഇന്ത്യ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ വിജയിച്ച ലോകകപ്പാണ് 2003 ലേത്.

പക്ഷെ ഫൈനലില്‍ മൈറ്റി ഓസ്സീസിനെ വീഴ്ത്താന്‍ ഇന്ത്യക്ക് സാധിച്ചില്ല. ടോസ് നേടിയിട്ടും ഇന്ത്യന്‍ ക്യാപ്റ്റന്മാര്‍ എടുത്ത രണ്ടു തീരുമാനങ്ങള്‍ വര്‍ഷങ്ങള്‍ക്കിപ്പുറവും ചര്‍ച്ച ചെയ്യപ്പെടുന്നു. 96 ലോകകപ്പ് സെമിയില്‍ ശ്രീലങ്കയെ ബാറ്റിങിനയച്ച അസറുദ്ദിനും, 2003 ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയയെ ബാറ്റിങ്ങിന് അയച്ച ഗാംഗുലിയും.. ഇത് രണ്ടും അവര്‍ രണ്ടുപേരും ഒറ്റക്കെടുത്ത തീരുമാനങ്ങളാണ് എന്ന് ഞാന്‍ കരുതുന്നില്ല. തീര്‍ച്ചയായും ടീം മാനേജ്‌മെന്റിന്റെ കൂട്ടായ തീരുമാനനം തന്നെയായിരിക്കും അത്. അത് എന്ത് തന്നെയായാലും റിക്കി പോണ്ടിങ് എന്ന നായകന്റെ അന്നത്തെ ഇന്നിങ്‌സിന് ഇന്ത്യന്‍ ബാറ്റിംഗ് നിരയില്‍ മറുപടി നല്കാന്‍ ആരുമുണ്ടായില്ല. 359 / 2 എന്നത് ഒരു ലോകകപ്പ് ഫൈനലില്‍ എത്തിപ്പിടിക്കാവുന്നതിനും അപ്പുറമായിരുന്നു. നിരാശയുണ്ടെങ്കിലും ആ ടീമും ആ ലോകകപ്പിലെ അവരുടെ പ്രകടനവും ക്രിക്കറ്റ് പ്രേമികളുടെ മനസ്സില്‍ എന്നും മായാതെ നില്കും.

ഇനി കുറച്ച് കണക്കിന്റെ കളികള്‍..

ഇന്ത്യ – ഓസ്‌ട്രേലിയ ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ സ്‌കോര്‍ : 125.
ഫൈനലില്‍ ഓസ്ട്രേലിയയുടെ രണ്ടാം വിക്കറ്റ് വീണത് – 125
പോണ്ടിങ് – ഡാമിയന്‍ മാര്‍ട്ടിന്‍ സഖ്യം നേടിയ റണ്‍സ് – 234
ഇന്ത്യ നേടിയ സ്‌കോര്‍ – 234
ഓസ്ട്രേലിയയുടെ വിജയ മാര്‍ജിന്‍ – 125

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി