തലപ്പത്ത് കേറിയതും ജയ് ഷാ പണി തുടങ്ങി, ആദ്യം കൈവെച്ചത് ടെസ്റ്റ് ക്രിക്കറ്റില്‍, വമ്പന്‍ മാറ്റം വരുന്നു!

ടെസ്റ്റ് ക്രിക്കറ്റിനെ കൂടുതല്‍ ജനകീയമാക്കാന്‍ ഫോര്‍മാറ്റിനെ രണ്ട് ഡിവിഷനുകളായി വിഭജിക്കാനുള്ള ചര്‍ച്ചകള്‍ ആരംഭിച്ച് ഐസിസി. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) ചെയര്‍മാനായി പുതുതായി നിയമിതനായ ജയ് ഷാ മുന്‍കൈയെടുത്താണ് നീക്കങ്ങള്‍ നടക്കുന്നത്.

ഇതിന്റെ ചര്‍ച്ചകള്‍ക്കായി ഷാ, ക്രിക്കറ്റ് ഓസ്ട്രേലിയ ചെയര്‍മാന്‍ മൈക്ക് ബെയര്‍ഡ്, ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ റിച്ചാര്‍ഡ് തോംസണ്‍ എന്നിവര്‍ ഈ മാസം അവസാനം കൂടിക്കാഴ്ച നടത്തും. കഴിഞ്ഞ രണ്ട് മാസത്തിനിടെ നടന്ന ഇന്ത്യ-ഓസ്ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌കള്‍ ട്രോഫിയ്ക്ക് ലഭിച്ച വമ്പിച്ച കാണികളും ബ്രോക്‌സ്റ്റ് പ്രേക്ഷകരും ചര്‍ച്ചകള്‍ക്ക് കൂടുതല്‍ പ്രചോദനം നല്‍കിയിട്ടുണ്ട്.

ടീമുകളെ രണ്ട് തട്ടുകളിലായി തിരിച്ച് ടെസ്റ്റ് മത്സരങ്ങള്‍ നടത്തുന്നതാണ് പുതിയ രീതി. ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ് തുടങ്ങിയ മുന്‍നിര ടീമുകള്‍ കൂടുതല്‍ തവണ പരസ്പരം കളിക്കും. ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, അയര്‍ലന്‍ഡ്, സിംബാബ്‌വെ തുടങ്ങിയ മറ്റ് ടീമുകള്‍ പുതിയ ഫോര്‍മാറ്റില്‍ രണ്ടാം നിരയിലേക്കും താഴ്ത്തപ്പെടും

ഈ ഫോര്‍മാറ്റില്‍ ടോപ്പ്-ടയര്‍ ടീമുകള്‍ പരസ്പരം മത്സരിക്കുന്നതിനൊപ്പം ലോവര്‍-ടയര്‍ ടീമുകള്‍ അവരുടെ ഡിവിഷനില്‍ മാത്രവും ഏറ്റുമുട്ടും. മത്സര ഫലങ്ങള്‍ക്കനുസരിച്ച് ടീമുകളെ തലങ്ങളിലേക്ക് ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്തേക്കുമെന്നാണ് മനസിലാക്കുന്നത്.

Latest Stories

'ഹണി റോസിന് കിട്ടിയ നീതി എല്ലാ പെണ്ണുങ്ങൾക്കും കിട്ടട്ടെ'; അശ്ലീല കമന്റിട്ടയാളുടെ പേരും അഡ്രസും പങ്കുവെച്ച് പിപി ദിവ്യ, പരാതി നൽകി

വയനാട് ഡിസിസി ട്രഷറർ എൻഎം വിജയൻ്റെ മരണം; ഐ സി ബാലകൃഷ്‌ണൻ എംഎല്‍എ പ്രതി, ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി; എൻ ഡി അപ്പച്ചനെതിരെയും കേസ്

ബാഴ്‌സലോണ സൂപ്പർകോപ്പ ഡി എസ്പാന ഫൈനലിൽ; കളമൊരുങ്ങുന്നത് എൽ ക്ലാസിക്കോ ഫൈനലിനോ?

ദയവ് ചെയ്ത് ഇനി അവൻ ടെസ്റ്റ് ക്രിക്കറ്റ് കളിക്കരുത്, ചതിച്ചിട്ട് പോയവർക്ക് ഒന്നും ഇനി അതിന് അർഹതയില്ല; തുറന്നടിച്ച് മുഹമ്മ്ദ് കൈഫ്

'ബീഫില്‍ കുറച്ച് എലിവിഷം ചേര്‍ത്തിട്ടുണ്ടേ…'; തമാശ പറയുകയാണെന്ന് കരുതി കഴിച്ച യുവാവ് ഗുരുതരാവസ്ഥയില്‍, സുഹൃത്തിനെതിരെ കേസെടുത്ത് പൊലീസ്

റീലിൽ നിന്ന് റിയലിലേക്ക്: സെൻഡയയുടെയും ടോം ഹോളണ്ടിൻ്റെയും ഹോളിവുഡ് പ്രണയകഥ

അങ്ങനെ ഗംഭീർ പറഞ്ഞത് ഒരാൾ എങ്കിലും കേട്ടു, പരിശീലകന്റെ വാക്കുകൾ അതേപടി അനുസരിച്ച് യുവതാരം; അഭിനന്ദനവുമായി ആരാധകർ

തനിക്കെതിരായ ശിക്ഷാവിധി റദ്ധാക്കണമെന്നാവശ്യം; വിസ്മയ കേസിൽ സുപ്രീം കോടതിയെ സമീപിച്ച് പ്രതി കിരൺ കുമാർ

പെരിയ ഇരട്ടക്കൊലപാതക കേസ്; മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ ഉൾപ്പെടെയുള്ള നേതാക്കൾ പുറത്തിറങ്ങി, വൻ സ്വീകരണമൊരുക്കി സിപിഎം

ബുംറ ഒന്നും നായകനാകാൻ പോരാ, ടെസ്റ്റ് ടീം നായകൻ ആയി അവരിൽ ഒരാൾ വരണം: മുഹമ്മദ് കൈഫ്