എംഎസ് ധോണി അറിയപെടുന്നത് ക്യാപ്റ്റൻ കൂൾ എന്ന പേരിലാണ്. ഏതൊരു ബുദ്ധിമുട്ടേറിയ സാഹചര്യത്തെയും കൂളായി കൈകാര്യം ചെയ്യാനുള്ള ധോണിയുടെ മിടുക്ക് മറ്റാർക്കും ഇല്ല എന്നതും പറയാം. ഈ ഗെയിം ഇതുവരെ കളിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരിൽ ഒരാളാണ് ‘ക്യാപ്റ്റൻ കൂൾ’, കൂടാതെ നിരവധി പ്രതിസന്ധി നിമിഷങ്ങളിൽ ഇന്ത്യയെ രക്ഷിക്കാനും താരത്തിന് ആയിട്ടുണ്ട്.
എന്നാൽ ധോണിയുടെ കരിയറിൽ വളരെ സങ്കടകരമായ ഒരു നിമിഷം ഉണ്ടായിരുന്നു. അത് അദ്ദേഹത്തിന്റെ കരിയറിലെ തന്നെ കറുത്ത ദിനമായി ആളുകൾ പറയുന്ന ഒരു ദിവസമാണ്. ന്യൂസിലാൻഡിനെതിരായ 2019 ഏകദിന ലോകകപ്പ് സെമിഫൈനലിൽ, ഇന്ത്യ വിജയത്തോട് അടുത്തിരുന്ന ഒരു മത്സരത്തിൽ പരാജയപ്പെട്ടു, ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാമതെത്തിയിട്ടും ടൂർണമെൻ്റിൽ സെമിയിൽ കലമുടക്കുക ആയിരുന്നു.
മത്സരത്തിനിടെ ഇന്ത്യൻ പ്രതീക്ഷകൾ എല്ലാം തോളിൽ ഏറ്റിയ ധോണി വീണതോടെ ഇന്ത്യൻ പരാജയവും ഉറപ്പായി . അദ്ദേഹത്തിൻ്റെ വിക്കറ്റ് അദ്ദേഹത്തിനും ടീം ഇന്ത്യയ്ക്കും മാത്രമല്ല, ലോകമെമ്പാടുമുള്ള ഒരു ബില്യൺ ഇന്ത്യക്കാർക്കും സങ്കടകരമായ നിമിഷമായി. സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോയിൽ ധോണിയോട് ഇത്രയും അടുത്ത സെമിഫൈനൽ കളി തോറ്റതിൻ്റെ വേദന എങ്ങനെ കൈകാര്യം ചെയ്തുവെന്ന് ഒരു ആരാധകൻ ചോദിച്ചു. തൻ്റെ അവസാന ലോകകപ്പായതിനാൽ ഇത് തനിക്ക് ഹൃദയഭേദകമായ നിമിഷമാണെന്ന് മുൻ ക്യാപ്റ്റൻ മറുപടി നൽകി.
“ഇത് ബുദ്ധിമുട്ടുള്ള ഒന്നായിരുന്നു, കാരണം ഇത് എൻ്റെ അവസാന ലോകകപ്പായിരിക്കുമെന്ന് എനിക്കറിയാമായിരുന്നു, അതിനാൽ വിജയിക്കുന്ന പക്ഷത്തായിരുന്നാൽ നന്നായിരുന്നു. ഇത് ഹൃദയഭേദകമായ നിമിഷമായിരുന്നു, അതിനാൽ ഞങ്ങൾ ഫലം സ്വീകരിച്ചു, ഞങ്ങൾ മുന്നോട്ട് പോകാൻ ശ്രമിച്ചു.” ധോനി പറഞ്ഞു.
അത്തരം സാഹചര്യങ്ങളിൽ നിന്ന് കരകയറാൻ സമയമെടുക്കുമെന്നും എന്നാൽ പരമാവധി ശ്രമിച്ചിട്ടും നിങ്ങൾക്ക് വിജയിക്കാനായില്ല എന്നത് അംഗീകരിക്കണമെന്നും ധോണി കൂട്ടിച്ചേർത്തു.