2025 ചാമ്പ്യന്‍സ് ട്രോഫി: പാകിസ്ഥാനെ വെട്ടിലാക്കി ഐസിസി, രാജാക്കന്മാരായി ബിസിസിഐ

2025 ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കായി പാക്കിസ്ഥാനിലേക്ക് ടീമിനെ അയക്കാന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന് (ബിസിസിഐ) മേല്‍ ഒരു സമ്മര്‍ദ്ദവും ചെലുത്തില്ല. പാകിസ്ഥാനാണ് ചാമ്പ്യന്‍സ് ട്രോഫിക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യം. എന്നിരുന്നാലും, ഇരു രാജ്യങ്ങളും തമ്മിലുള്ള അസ്വാഭാവിക രാഷ്ട്രീയ ബന്ധങ്ങള്‍ കാരണം ക്രിക്കറ്റ് ഇവന്റിനായി ഇന്ത്യ ആ രാജ്യത്തേക്ക് പോകാനുള്ള സാധ്യത വളരെ കുറവാണ്.

അടുത്തിടെ ഒരു ഐസിസി ബോര്‍ഡ് അംഗം വെളിപ്പെടുത്തിയത് പ്രകാരം, തങ്ങളുടെ എതിരാളി രാജ്യത്തേക്ക് പോകുന്നതിന് അവരുടെ സര്‍ക്കാരിന്‍റെ നിലപാടിനെതിരെ പ്രവര്‍ത്തിക്കാന്‍ ഐസിസിക്ക് ഒരു ക്രിക്കറ്റ് ബോര്‍ഡിന്റെയും മേല്‍ സമ്മര്‍ദ്ദം ചെലുത്താനാവില്ല. ടൂര്‍ണമെന്റിന്റെ സുഗമമായ നടത്തിപ്പിനുള്ള ബദല്‍ ഓപ്ഷനുകളെക്കുറിച്ച് ക്രിക്കറ്റിന്റെ ഭരണസമിതി ആലോചിച്ചേക്കാം. അതിലൊന്ന് ഹൈബ്രിഡ് മോഡില്‍ ഹോസ്റ്റുചെയ്യുന്നതാകാം. 2023ല്‍ പാകിസ്ഥാനില്‍ നടന്ന ഏഷ്യാ കപ്പ് ഇന്ത്യയ്ക്കായി ഒരു ഹൈബ്രിഡ് മോഡലില്‍ നടത്തുകയും 13 കളികളില്‍ ഒമ്പത് കളികള്‍ ശ്രീലങ്കയിലേക്ക് മാറ്റുകയും ചെയ്തത് ശ്രദ്ധേയമാണ്.

ടൂര്‍ണമെന്റ് അടുത്തുവരുമ്പോള്‍, ‘ഹൈബ്രിഡ് മോഡലില്‍’ കൂടുതല്‍ വ്യക്തത ഉണ്ടാകും. ഐസിസി ഇവന്റിന് ആതിഥേയത്വം വഹിക്കുന്ന രണ്ടാമത്തെ സ്ഥലമായി യുഎഇ പ്രവര്‍ത്തിക്കും. മൊത്തം എട്ട് ടീമുകള്‍ ഇവന്റില്‍ പങ്കെടുക്കും, നാല് വീതമുള്ള രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങള്‍. ഇന്ത്യയുടെ ഗെയിമുകള്‍ ദുബായ്, അബുദാബി, ഷാര്‍ജ എന്നിവിടങ്ങളില്‍ നടക്കും.

2023ല്‍, ബിസിസിഐ പ്രസിഡന്റ് റോജര്‍ ബിന്നിയെയും വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയെയും പാകിസ്ഥാനില്‍ ഒരു ഏഷ്യാ കപ്പ് മത്സരം കാണാന്‍ പിസിബി (പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്) ക്ഷണിക്കുകയും ഇരുവരും ആ ക്ഷണം സന്തോഷത്തോടെ സ്വീകരിക്കുകയും രാജ്യത്തേക്ക് ചരിത്രപരമായ സന്ദര്‍ശനം നടത്തുകയും ചെയ്തിരുന്നു. അതിനാല്‍, വരും മാസങ്ങളിലെ സംഭവവികാസങ്ങള്‍ എങ്ങനെ ആയിരിക്കുമെന്നും ഒടുവില്‍ ഇന്ത്യ പാകിസ്ഥാന്‍ സന്ദര്‍ശിക്കുമോയെന്നതും രസകരമായിരിക്കും.

Latest Stories

അല്ലു അര്‍ജുന്റെ വീട് ആക്രമിച്ചതിന് പിന്നില്‍ മുഖ്യമന്ത്രിയോ? ആക്രമണം ആസൂത്രിതമെന്ന് സംശയം, കേസില്‍ വന്‍ വഴിത്തിരിവ്

BGT 2024-25: വാട്ട് ആന്‍ ഐഡിയ...; സ്റ്റാര്‍ക്കിനെ നേരിടാനുള്ള സാങ്കേതികത ഇന്ത്യയ്ക്ക് ഉപദേശിച്ച് പൂജാര

ഹിന്ദിക്കാരിയെയാണ് മകന്‍ കല്യാണം കഴിച്ചത്, ഞങ്ങള്‍ കര്‍ണാടകക്കാരും..; മകന്റെ വിവാഹം ആഘോഷമാക്കി രാജേഷ് ഹെബ്ബാര്‍

വണ്ടിപ്പെരിയാർ പോക്സോ കേസ്; ഹൈക്കോടതി ഉത്തരവിൽ വിചാരണ കോടതിയിൽ ഹാജരായി അർജുൻ

എ വിജയ രാഘവനെതിരെ ക്രിമിനല്‍ കേസ് എടുക്കണം; പൊളിറ്റ് ബ്യൂറോയില്‍ നിന്ന് നീക്കം ചെയ്യണം; സിപിഎം ആര്‍എസ്എസിന്റെ നാവായി മാറിയെന്ന് രമേശ് ചെന്നിത്തല

BGT 2024-25: : മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യ വരുത്തിയേക്കാവുന്ന മൂന്ന് മാറ്റങ്ങള്‍

പൊലീസിന് ഈ സിനിമാ നടന്‍മാരെ പിടിച്ചുകൂടെ? അഭിപ്രായം പറയുന്നവരെ ഭയപ്പെടുന്ന സമൂഹമാണ് വളര്‍ന്നു വരുന്നത്: ജി സുധാകരന്‍

സതീശന് രാജാവിന്റെ ഭാവം, അഹങ്കാരത്തിന്റെ ആള്‍രൂപം; പ്രതിപക്ഷ നേതാവിനെതിരെ വീണ്ടും വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍

ഇതാണോ മക്കളെ നിങ്ങൾ ഫോമിൽ അല്ലെന്ന് പറഞ്ഞ അഡ്രിയാൻ ലുണ, കണക്കുകളിൽ ഞെട്ടിച്ച് സൂപ്പർതാരം; നോക്കാം നേട്ടങ്ങൾ

കാത്തലിക് ബിഷപ്പ്‌സ് ആസ്ഥാനത്തേക്ക് ആദ്യമായി പ്രധാമന്ത്രി; സിബിസിഐ ആഘോഷങ്ങളില്‍ പങ്കാളിയാകും; രാജ്യത്തിന് ക്രിസ്മസ് സന്ദേശം നല്‍കും