അഞ്ചു കളിയില്‍ 28 വിക്കറ്റുകള്‍ ; ഒരു ഹാട്രിക് ഉള്‍പ്പെടെ മൂന്ന് വിക്കറ്റുകള്‍ അഞ്ചുതവണ ; എന്നിട്ടും ടീമിലേക്ക് പരിഗണിച്ചില്ല

ആഭ്യന്തര ക്രിക്കറ്റില്‍ കഴിഞ്ഞ വര്‍ഷം തകര്‍പ്പന്‍ പ്രകടനം നടത്തിയിട്ടും തന്നെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിച്ചില്ലെന്നും ആഭ്യന്തര ഐപിഎല്‍ മത്സരങ്ങളില്‍ ടെലിവിഷന്‍ സംപ്രേഷണം വന്നതോടെ പുതിയ തലമുറയില്‍പെട്ട ബൗളര്‍മാരെ മാത്രമാണ് ഇന്ത്യ പരിഗണിക്കുന്നതെന്നും ഇന്ത്യ ഒഴിവാക്കിയ ബൗളര്‍. 2018 ല്‍ ഇംഗ്‌ളണ്ടിനെതിയേുള്ള ടൂറിലേക്ക് വിളിക്കപ്പെട്ട ശേഷം തനിക്ക് കാര്യമായ അവസരം കൈവന്നിട്ടില്ലെന്ന്് ഇന്ത്യയുടെ അണ്ടര്‍ 19 ലോകകപ്പ് നേടിയ ടീമില്‍ അംഗമായിട്ടുള്ള 31 കാരന്‍ സിദ്ധാര്‍ത്ഥ് കൗള്‍.

ഇന്ത്യന്‍ ദേശീയ ടീമിലേക്ക് വിളി വന്നെങ്കിലും ആകെ കളിക്കാനായത് മൂന്ന് ടിട്വന്റി മത്സരവും മൂന്ന് ഏകദിനവും ആയിരുന്നു. എന്നാല്‍ പുതിയ തലമുറയില്‍പെട്ട പേസര്‍മാര്‍ വന്നതോടെ താന്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ ടീമിലേക്ക് വിളി വരുന്നതിന് പത്തു വര്‍ഷം മുമ്പ് ഇന്ത്യയുടെ മുന്‍ നായകന്‍ വിരാട്‌കോഹ്ലിയ്‌ക്കൊപ്പം ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് നേടിയപ്പോള്‍ ടീമില്‍ അംഗമായിരുന്നു സിദ്ധാര്‍ത്ഥ് കൗള്‍. ഐപിഎല്ലും ആഭ്യന്തര ക്രിക്കറ്റിനും വലിയ ടെലിവിഷന്‍ പ്രചരണം കിട്ടിയതോടെ താന്‍ ഉള്‍പ്പെടെയുള്ള കളിക്കാരുടെ പ്രകടനം ശ്രദ്ധിക്കാതെ പോയെന്നും ഇദ്ദേഹം പറയുന്നു.

ആഭ്യന്തര ക്രിക്കറ്റിലെ നിയമം മൂലം ചില കളിക്കാര്‍ക്ക് ഐപിഎല്ലില്‍ കളിക്കാനായിട്ടില്ല. ഇവരില്‍ പലരും ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിയിട്ടുള്ളവരാണ്. കഴിഞ്ഞ വര്‍ഷം രഞ്ജിട്രോഫിയില്‍ മികച്ച റെക്കോഡായിരുന്നു തനിക്ക് ഉണ്ടായിരുന്നതെന്നും കൗള്‍ പറയുന്നു. അഞ്ചു കളികളില്‍ നിന്നും വീഴ്ത്തിയത് 28 വിക്കറ്റുകളാണ്. ഇതില്‍ മൂന്ന് വിക്കറ്റ് പ്രകടനം അഞ്ചു പ്രാവശ്യം നടത്തി. ഇതില്‍ ഒരു ഹാട്രിക്കും ഉണ്ടായിരുന്നു. രണ്ടു തവണ അഞ്ചുവിക്കറ്റ് നേട്ടവും ഉണട്ാക്കി. എന്നാല്‍ തനിക്ക് വേണ്ടത്ര ശ്രദ്ധ കിട്ടാതെ പോയി. അതേസമയം 2022 ലേലത്തില്‍ ആര്‍സിബി താരത്തെ എടുത്തിട്ടുണ്ട്.

Latest Stories

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ