ഇന്ത്യൻ ക്രിക്കറ്റ് ടീമിന് എല്ലായ്‌പ്പോഴും ഉള്ള പ്രശ്നങ്ങളിൽ ഒന്നായിരുന്നു – ഒരുപാട് ഉള്ളതിന്റെ കുഴപ്പം. വരാനിരിക്കുന്ന കാലത്ത് ഒരുപാട് മാറ്റങ്ങൾ ഇന്ത്യൻ ടീമിൽ പ്രതീക്ഷിക്കുമ്പോൾ ഒന്നിന് പുറകെ ഒന്നായി താരങ്ങൾ അവസരം കാത്തിരിക്കുകയാണ്. പക്ഷേ, ഇപ്പോഴും ആർക്കും പിടികൊടുക്കാത്ത ഒരു സ്ഥാനം അത് വിക്കറ്റ് കീപ്പറുടെതാണ്. ഋഷഭ് പന്തിന്റെ തിരിച്ചുവരവ് എപ്പോഴാണ് എന്ന് വ്യക്തമല്ല. 2024 ലെ ടി20 ലോകകപ്പിനായി നാല് കീപ്പർ-ബാറ്റർമാർ മത്സരരംഗത്തുണ്ട്. ഇഷാൻ കിഷൻ, കെ.എൽ രാഹുൽ.രാഹുൽ , സഞ്ജു സാംസൺ, ജിതേഷ് ശർമ്മ തുടങ്ങിയ താരങ്ങളാണ് ഈ മത്സരത്തിൽ മുന്നിൽ.
എന്നിരുന്നാലും, ലോകകപ്പിന് മുമ്പ് പരിമിതമായ ടി20 ഐ അവസരങ്ങൾ മാത്രം ഉള്ളതിനാൽ, ഈ നാല് കളിക്കാർ ലോകകപ്പ് ടീമിൽ ഇടം നേടാൻ വരാനിരിക്കുന്ന പരമ്പരകളിൽ മികച്ച പ്രകടനം കാഴ്ചവെക്കേണ്ടതുണ്ട്.
ജിതേഷ് ശർമ്മ
30 കാരനായ ജിതേഷ് ശർമ്മയ്ക്ക് ഇന്ത്യയുടെ ടി20 ടീമിൽ കാര്യമായ അവസരം ഇതുവരെ കിട്ടിയിട്ടില്ല. ഏഷ്യൻ ഗെയിംസിൽ നേപ്പാളിനെതിരെ അരങ്ങേറ്റം കുറിച്ചെങ്കിലും അരങ്ങേറ്റത്തിൽ വെറും 5 റൺസ് മാത്രമാണ് അദ്ദേഹം നേടിയത്. ആഭ്യന്തര ക്രിക്കറ്റിൽ ബാറ്ററുടെ സ്‌ട്രൈക്ക് റേറ്റ് 150 ആണ്. എന്നാൽ ദേശീയ ജേഴ്സിയിൽ അത്ര മികച്ച രീതിയിൽ തിളങ്ങിയിട്ടില്ല. 2024-ലെ ടി20 ലോകകപ്പിന് അദ്ദേഹം ഇതുവരെ ഒരു മികച്ച സ്ഥാനാർത്ഥിയില്ല. എന്നാൽ ഇന്ത്യൻ പ്രീമിയർ ലീഗിലെ മികച്ച പ്രകടനം കൊണ്ട് താരത്തിനെ ടീമിൽ സ്ഥിര സ്ഥാനത്തിനായി മത്സരിക്കും.
നാലാമത്തെ ടി20യിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ റായ്‌പൂരിൽ 19 പന്തിൽ 35 റൺസ് നേടിയതാണ് അദ്ദേഹത്തിന്റെ മികവിന്റെ ഒരു ഉദാഹരണം. ജിതേഷ് ശർമ്മയുടെ വിപുലമായ ഷോട്ടുകൾ എല്ലാവരെയും ആകർഷിച്ചു. അഞ്ചാം ടി20യിൽ ശർമ്മ തന്റെ സ്ഥാനം നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഡിസംബറിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി 20 ഐ പരമ്പരയിൽ അദ്ദേഹത്തിന് മികച്ച പ്രകടനം നടത്താൻ കഴിയുമെങ്കിൽ, 2024 ലെ ടി20 ലോകകപ്പിന് മുമ്പ് അദ്ദേഹം തീർച്ചയായും സെലക്ടർമാരുടെ ജോലി കൂടുതൽ കഠിനമാക്കും.
ഇഷാൻ കിഷൻ
ഇഷാൻ കിഷനെ സംബന്ധിച്ച് അദ്ദേഹം ഏകദേശം സ്ഥാനം ഉറപ്പിച്ചെന്ന് പറയാം. സമീപകാല ടി 20 മത്സരങ്ങളിൽ ഭേദപ്പെട്ട പ്രകടനം നടത്തിയ താരം ഇന്ത്യൻ പ്രീമിയർ ലീഗിലെ ഭേദപ്പെട്ട പ്രകടനം കൊണ്ടോ പരമ്പരയിലെ മികവ് കൊണ്ടോ ടീമിൽ സ്ഥാനം ഉറപ്പിച്ചേക്കും. ഇടംകൈയൻ എന്ന ആധിപത്യം കൂടി താരത്തിനുണ്ട്.
കെ.എൽ രാഹുൽ
രാഹുൽ പലപ്പോഴും സ്ഥിരതയുടെ പര്യായം ആയിട്ടാണ് അറിയപെടുന്നത്. എന്നാൽ ഏകദിനത്തിലെ പോലെ സമയം എടുത്തിട്ട് കളിക്കാനുള്ള രീതി ടി 20 യിൽ പറ്റില്ല. പല മത്സരങ്ങളിലും രാഹുലിന്റെ ഭാഗത്ത് നിന്ന് മെല്ലെപോക്ക് ടീമിന് തലവേദന ആയിട്ടുണ്ട്. പ്രത്യേകിച്ച് ഇന്ത്യൻ പ്രീമിയർ ലീഗിൽ ഒകെ.. ആ മേഖലയിലെ പ്രശ്നം പരിഹരിച്ച് വെടിക്കെട്ട് ബാറ്റിംഗ് നടത്തി തുടങ്ങിയാൽ രാഹുലും സ്ഥാനം ഉറപ്പിക്കും.
സഞ്ജു സാംസൺ
Read more
സഞ്ജുവിന്റെ കാര്യത്തിൽ അദ്ദേഹവും ഭാഗ്യവും ശരിക്കും വിചാരിക്കേണ്ട അവസ്ഥയിലാണ്. സഞ്ജുവിനെ പരിഗണിച്ചിരിക്കുന്നത് ഏകദിന പാരമ്പരയിലാണ്, അവിടെ മികച്ച പ്രകടനം നടത്തുകയും ബാക്കി സെലെക്ടറുമാർ കണിയാൻ പ്രാർത്ഥിക്കുകയും ചെയ്യണം. ഇന്ത്യൻ പ്രീമിയർ ലീഗിലെ മികച്ച പ്രകടനവും അത്യാവശ്യമാണ്.